വീട്ടിലെത്താന്‍ പത്തു മിനിട്ട് വൈകി... ഭര്‍ത്താവ് ഫോണ്‍ വഴി മുത്തലാഖ് ചൊല്ലിയെന്ന് യുവതി

വീട്ടിലെത്താന്‍ നേരം താമസിച്ചു എന്ന കാരണത്താല്‍ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കി. യു.പിയിലെ ഇറ്റയിലാണ് സംഭവം നടന്നത്. അരമണിക്കൂര്‍ കൊണ്ട് വീട്ടിലെത്താമെന്ന് അറിയിച്ചെങ്കിലും 10 മിനുട്ട് വൈകി എന്ന കാരണത്താലാണ് ഭര്‍ത്താവ് തലാഖ് ചൊല്ലിയതെന്ന് യുവതി ആരോപിക്കുന്നു.
അസുഖമായി കിടക്കുന്ന മാതാവിന്റെ അമ്മയെ കാണുന്നതിന് സ്വന്തം വീട്ടില്‍ പോയതായിരുന്നു യുവതി. മുപ്പത് മിനുട്ടിനുള്ളില്‍ തിരിച്ചെത്തണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആ സമയത്തിനുള്ളില്‍ എത്താന്‍ സാധിച്ചില്ല. പത്തു മിനുട്ട് വൈകിയപ്പോഴേക്കും ഭര്‍ത്താവ് സഹോദരന്റെ ഫോണില്‍ വിളിച്ച് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലുകയായിരുന്നു എന്ന് യുവതി മാധ്യമങ്ങളെ അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും യുവതി ആരോപിക്കുന്നു. അവര്‍ പലപ്പോഴും മര്‍ദ്ദിക്കാറുണ്ട്.
ഭര്‍തൃ വീട്ടുകാരുടെ മര്‍ദനം മൂലം ഒരു തവണ ഗര്‍ഭമലസുകയും ചെയ്തു. തന്റെ കുടുംബം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായതിനാലാണ് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെടുന്ന സ്ത്രീധനം നല്‍കാന്‍ സാധിക്കാത്തതെന്നും യുവതി പറഞ്ഞു
തന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വേണ്ടനടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ ആത്മഹത്യ മാത്രമേ മുന്നിലുള്ളൂവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ബില്ല് ഡിസംബര്‍ 27ന് ലോക് സഭ പാസാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























