എന്റെ അച്ഛൻ മരിച്ചിട്ടില്ല... ഒരു മാസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍; മൃതദേഹം അഴുകിയതിനെത്തുടര്‍ന്ന് ജീവനക്കാരന്‍ പുറത്ത് പറഞ്ഞതോടെ വാർത്ത പുറത്തായി

ഒരു മാസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍. മരിച്ച പിതാവ് ആയുര്‍വേദ ചികിത്സയിലൂടെ ഭേമായി വരികയാണെന്ന് വാദവുമായി മധ്യപ്രദേശിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ മാസമായിരുന്നു മധ്യപ്രദേശ് പോലീസിലെ ആഡീഷണല്‍ ജനറല്‍ ഓഫ് പോലീസ് രാജേന്ദ്ര കുമാര്‍ മിശ്രയുടെ പിതാവ് വാര്‍ദ്ധഖ്യസഹചമായ കാരണങ്ങളാല്‍ മരിച്ചത്. പ്രായസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് 80 കഴിഞ്ഞ പിതാവിനെ ജനുവരി മാസം 13ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു.
പിറ്റേന്ന് അസുഖം ഭേദമാക്കാന്‍ സാധിക്കാത്തതിനാല്‍ അവിടെ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നുവെന്നും എഡിജിപി ദേശീയ മാധ്യമത്തോട് പറഞ്ഞു. പിതാവിന്റെ മൃതദേഹം പരിശോധിച്ചിരുന്നു. മെഡിക്കല്‍ സയന്‍സ് പ്രകാരം അദ്ദേഹം ജീവനോടെ ഇല്ല. എന്നാല്‍ ഇത് എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. പരിശോധിക്കുമ്ബോള്‍ ദേഹം അഴുകിയിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല അദ്ദേഹം സമാധിയിലാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. മൃതദേഹം അഴുകിയതിനെത്തുടര്‍ന്ന് ജീവനക്കാരന്‍ പുറത്ത് പറഞ്ഞതോടെയാണ് ഈ വിവരം പുറം ലോകം അറിയുന്നത്. എന്നാല്‍ സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ നടപടിയെടുക്കണോ എന്ന് ആശയക്കുഴപ്പത്തിലാണ് പോലീസ്. ഭോപ്പാലീലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha