മോദി കള്ളന്‍ മാത്രമല്ല ഭീരു കൂടി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദി കള്ളന്‍ മാത്രമല്ല ഭീരു കൂടിയാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു. മുംബൈയില്‍ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുൽ മോഡിക്കെതിരെ ആഞ്ഞടിച്ചത്.
അഴിമതിയുമായി ബന്ധപ്പെട്ട് തുറന്ന ചര്‍ച്ചയ്ക്കായി രാഹുല്‍ മോദിയെ വെല്ലുവിളിച്ചു. പ്രധാനമന്ത്രി വാർത്താസമ്മേളനം വിളിച്ചു പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണം. ഇതുവരെ മോദി വാർത്താസമ്മേളനം നടത്തിയിട്ടില്ല. അദ്ദേഹം കള്ളൻ മാത്രമല്ല ഭീരു കൂടിയാണ്. സത്യം കേൾക്കണമെങ്കിൽ ഇവിടെ വരിക. കള്ളം മാത്രമാണു വേണ്ടതെങ്കിൽ മോദിയുടെ റാലികൾക്കു പോകുക. ഇത് ഒരിക്കിലും മോദി അംഗീകരിക്കുന്നില്ല. കാരണം അയാള്‍ ഭീരുവാണ്. കോണ്‍ഗ്രസ് അധികാരം നേടിയാല്‍ മുംബൈയിലെ ചേരി നിവാസികള്‍ക്ക് 500 ചതുരശ്രയടിയുള്ള ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കും. ഇതിനുള്ള പദ്ധതി അനുവദിക്കാന്‍ അധികാരത്തിലെത്തി പത്തു ദിവസത്തെ സമയമാണ് പറയുന്നത്. പക്ഷേ ഇത് രണ്ട് ദിവസത്തിനകം നടപ്പാക്കും.
ഇന്ത്യയുടെ ആത്മാവാണ് മുംബൈ. മോദി രാജ്യത്ത് നൂറ് സ്മാര്‍ട്ട് സിറ്റികള്‍ കൊണ്ടുവരുമെന്ന് പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് സിറ്റിയായ മുംബൈയുടെ ശക്തിക്ക് അനുസൃതമായ ആവശ്യങ്ങള്‍ മോദി അംഗീകരിക്കുന്നില്ലെന്നും രാഹുൽ ആഞ്ഞടിച്ചു.
അതേസമയം ഇന്ത്യാ-പാക്ക് ബന്ധങ്ങൾ ഏറ്റവും വഷളായ അവസ്ഥയിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്റെ പബ്ലിക് റിലേഷൻസ് ‘അഭ്യാസങ്ങൾ’ നിർത്താൻ കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഉത്തര മഹാരാഷ്ട്രയിലെ ധുളെയിൽ കോൺഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിക്കവെയായിരുന്നു ഇത്തരത്തിൽ രാഹുൽ മോഡിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്.
5 മിനിറ്റ് പോലും സ്വന്തം ‘പബ്ലിസിറ്റി ഷോ’ മാറ്റിവയ്ക്കാൻ മോദിക്ക് കഴിയില്ല. ഇതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. രാജ്യരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോഴും മോദിക്ക് ഇരട്ടത്താപ്പാണ്. പുൽവാമ ഭീകരാക്രമണത്തിനു ശേഷം രാജ്യം ഒന്നിച്ചു നിൽക്കുകയാണെന്നു മാധ്യമങ്ങളോട് പറഞ്ഞ് തൊട്ടടുത്ത നിമിഷം കോൺഗ്രസിനെ ആക്രമിക്കും. എന്നാൽ, പുൽവാമ സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്നാണു താൻ പ്രവർത്തകരോടു പറഞ്ഞത്. ബിജെപി ചെല്ലുന്നിടത്തെല്ലാം വെറുപ്പും അക്രമവും പ്രചരിപ്പിക്കുകയാണ്, രാഹുൽ ആരോപിച്ചു. ധുളെയിൽ മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ചതിനു മറുപടിയായിരുന്നു വാക്കും എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെ മോദിയെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദയും രംഗത്തു വന്നിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയതിന് പിന്നാലെയാണ് പിഎംചോരിഹയി എന്ന ഹാഷ് ടാഗിൽ ദിവ്യ ട്വിറ്റ് ചെയ്തത്. മോദി തന്റെ മെഴുകു പ്രതിമയുടെ നെറ്റിയില്‍ കള്ളന്‍ എന്ന് എഴുതുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. 'കള്ളന്‍ പ്രധാനമന്ത്രി മിണ്ടാതിരിക്കൂ' എന്ന ഹാഷ്ടാഗോടെയായിരുന്നു ദിവ്യയുടെ ട്വീറ്റ്.
അതേസമയം പാക് സൈന്യത്തിന്‍റെ കസ്റ്റഡിയില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിമാനമാണ് അഭിനന്ദന്‍ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. 'വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍, താങ്കളുടെ മഹത്വം, ധീരത എല്ലാം ഞങ്ങളുടെ അഭിമാനമാണ്. ഒരുപാട് സ്നേഹത്തോടെ സ്വാഗതം' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അഭിനന്ദനെ വൈകീട്ടോടെ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യക്ക് കൈമാറുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് മണിക്കൂറുകള്‍ നീണ്ട അവ്യക്തതകള്‍ക്കൊടുവില്‍ 9 മണിയോടെയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha























