വിവാഹ അഭ്യർഥന നിരസിച്ച വനിത പൊലീസ് കോൺസ്റ്റബിളിന് നേരെ ആസിഡ് ആക്രമണം

ലക്നൗവിൽ വിവാഹ അഭ്യർഥന നിരസിച്ച വനിത പൊലീസ് കോൺസ്റ്റബിളിനു നേരെ ആസിഡ് ആക്രമണം. മഥുരയിൽ വ്യാഴാഴ്ചയാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ഗുരുതര പരുക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇവരിൽ സഞ്ജയ് സിംഗ് എന്നയാളാണ് വിവാഹ അഭ്യർഥന നടത്തിയത്. ആക്രമണം നടത്തിയ രണ്ടു പേരെയും ഇവർക്ക് അറിയാമെന്നാണ് സൂചന.
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ഒ പി സിംഗ് ഉത്തരവിട്ടു. ജില്ലയിൽ ആസിഡ് വിൽപ്പന നടത്തുന്നവരെ കുറിച്ച് അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















