വെറുപ്പില്‍ നിന്ന് ‘നയം’ ഉണ്ടാക്കുന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടും ; കോൺഗ്രസ് ജനങ്ങളെ പ്രലോഭിപ്പിക്കുകയാണ് ; തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബി.ജെ.പിയും പാവങ്ങളെ ഓര്‍ക്കുന്നത് ; ബിജെപിക്കും കോൺഗ്രസ്സിനെതിരെയും രൂക്ഷ വിമർശനവുമായി മായാവതി

കേന്ദ്ര സർക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷ വിമർശനവുമായി മായാവതി രംഗത്ത് . വെറുപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സര്‍ക്കാര്‍ നയമുണ്ടാക്കുന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടുമെന്ന് മായാവതി . അതിർത്തി കാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു.
കരിമ്പ് കർഷകർക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്ത ധനസഹായവും അവർ ഇതുവരെ നൽകിയിട്ടില്ല. വെറുപ്പ് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് ബി.ജെ.പിയുടേതെന്നും തെറ്റായ നയങ്ങളും പ്രവർത്തികളും കാരണം അധികാരം നഷ്ടപ്പെടുമെന്നും മായാവതി പറഞ്ഞു. കാവല്‍ക്കാരാണെന്ന വാദവും പൊള്ളത്തരവും കൊണ്ട് വോട്ട് നേടാനാകില്ല . ബിജെപി ജയിക്കില്ല.
രണ്ടര പതിറ്റാണ്ടിനു ശേഷം ബിഎസ്പി എസ്പി തെരഞ്ഞെടുപ്പ് റാലിയില്‍ വേദി പങ്കിടുന്നു എന്ന പ്രത്യേകതയുമായി ഉത്തര്‍പ്രദേശിലെ മഹാസഖ്യ റാലിയിൽ പങ്കെടുക്കവെയാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത് . സഹരണ്‍പൂരിലെ ദിയോബന്ദിലാണ് റാലി ആരംഭിച്ചത്.
എസ്പി നേതാവ് അഖിലേഷ് യാദവ്, ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത്ത് സിംഗ്, ആര്‍എല്‍ഡി വൈസ് പ്രസിഡന്റ് ജയന്ദ് ചൗധരി എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.
മോഡിയെ മാത്രം പുറത്താക്കിയാല്‍ പോര. യോഗിക്കും പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുക്കണം. ബിജെപി പുല്‍വാമ വിഷയത്തെ ദുരുപയോഗം ചെയ്തു. നോട്ട് നിരോധനത്തിലൂടേയും ജിഎസ്ടി നടപ്പിലാക്കിയതിലൂടേയും ജനങ്ങളുടെ തൊഴില്‍ ഇല്ലാതാക്കി. ഇവരെ ഒരു കാരണത്താലും മടങ്ങിവരാന്‍ അനുവദിക്കരുത്. മായാവതി ആഞ്ഞടിച്ചു.
അധികാരത്തില്‍ എത്തിയാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിന്റെ ന്യായ് പദ്ധതിയെയും മായാവതി വിമര്‍ശിച്ചു.ന്യായ് പദ്ധതി വാഗ്ദാനം നടക്കാന്‍ പോവുന്നില്ലെന്നാണ് മായാവതിയുടെ വിമര്‍ശനം.
ജനങ്ങളെ പ്രലോഭിപ്പിക്കുന്ന പദ്ധതിയാണ് ന്യായ്. 6000 രൂപയ്ക്കു പകരം സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ തൊഴിലാണ് മഹാഘട്ബന്ധൻ വാഗ്ദാനം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബി.ജെ.പിയും പാവങ്ങളെ ഓര്‍ക്കുന്നതെന്നും ബി.എസ്.പി അധ്യക്ഷ ആഞ്ഞടിച്ചു.
മുസ്‌ലിം സമുദായത്തിനടക്കം ഞാൻ മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ നേരിടാനുള്ള ശക്തി കോണ്‍ഗ്രസിനില്ല. മഹാഘട്ബന്ധന് മാത്രമേ അവർക്കെതിരെ പോരാടാനാകൂ. കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചാലും തോറ്റാലും മഹാഘട്ബന്ധന്‍ സ്ഥാനാര്‍ഥികള്‍ ജയിക്കരുതെന്ന നിലപാടിലാണ് കോണ്‍ഗ്രസെന്നും മായാവതി ആരോപിച്ചു. ബി.ജെ.പിയെ വിജയിപ്പിക്കാൻ സഹായിക്കുന്ന സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 11 ല്‍ ആണ് സഹരണ്‍പൂരിലും പടിഞ്ഞാറന്‍ യുപിയിലെ മറ്റ് ഏഴുമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് മഹാസഖ്യം, കൂറ്റന്‍ റാലി ദിയോബന്ദില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്രത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ ഭാഗമായാണ് എസ്പി-ബിഎസ്പി ഐക്യം രൂപപ്പെട്ടത്. ഇവരോടപ്പം ആര്‍എല്‍ഡിയും അണിനിരക്കുന്ന 11 റാലികള്‍ ഏപ്രില്‍ എഴ് മുതല്‍ നടത്താനാണ് തീരുമാനം.
രണ്ടാമത്തെ ഐക്യ റാലി ഏപ്രില്‍ 13 ന് ബദ്വവാനില്‍ സംഘടിപ്പിക്കും. മൂന്നാമത്തെ റാലി ഏപ്രില്‍ 16 ന് ആഗ്രയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് നടത്തുന്ന നാലാമത്തേ റാലിയാണ് ഏപ്രില്‍ 19 ന് മെയിന്‍പൂരിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആര്‍എല്‍ഡി അജിത് സിംഗ്, എസ്പി നേതാവ് മുലായം സിംഗ് യാദവ് എന്നിവര്‍ റാലിയില്‍ ഒരുമിക്കും.
പ്രവര്‍ത്തകരെ പരമാവധി പുറത്തിറക്കുന്നതിനും പ്രതിപക്ഷ പാര്‍ട്ടികളിലുള്ളവര്‍ക്ക് പരസ്പരം സഹോദര്യം ഉടലെടുക്കുന്നതിനും വേണ്ടിയാണ് ഐക്യ റാലി സംഘടിപ്പിക്കുന്നതെന്നാണ് എസ്പി,ബിഎസ്പി വൃത്തങ്ങള്‍ പറയുന്നത്. ഇതിനായി മായവതിയും മുലായവും ഒരുമിച്ചുള്ള റാലിക്കായി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നുവെന്നും അവര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha





















