മഹാരാഷ്ട്രയിൽ സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; 15 സൈനികർ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 15 പേരും സൈനികരാണ്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവറും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ച സൈനികരാണ് ആക്രമണത്തിനിരയായത്. തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കി സൈനികര്‍ മടങ്ങുന്നതിനിടെ മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്ഫോടനം നടത്തുകയായിരുന്നു. സൈനിക വാഹനം സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.
സ്ഥലത്ത് മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകള്‍ക്ക് ശക്തമായ വേരുകളുള്ള സ്ഥലമാണ് ഗഡ്ച്ചിറോളി. പ്രദേശത്തെ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായാണ് സൈനികര്‍ എത്തിയത്.
https://www.facebook.com/Malayalivartha