ജൈനമത ഗുരുവായ 'നഗ്‌നസന്യാസി'യുടെ പ്രഭാഷണത്തെ പരിഹസിച്ചവര്‍ക്ക് ഹരിയാന ഹൈക്കോടതി പത്തുലക്ഷം രൂപ പിഴയിട്ടു

ഹരിയാന നിയമസഭയില്‍ മുനി തരുണ്‍ സാഗര്‍ മഹാരാജ നടത്തിയ പ്രസംഗത്തെ പരിഹസിച്ചതിന് ഹരിയാന ഹൈക്കോടതി 10 ലക്ഷം രൂപ പിഴ വിധിച്ചു. സംഗീത സംവിധായകനായ വിശാല്‍ ദാദ്‌ലാനി, രാഷ്ട്രീയക്കാരനായ തെഹ്‌സീന്‍ പൂനാവാല എന്നിവരാണ് പത്തു ലക്ഷം വീതം പിഴ ഒടുക്കേണ്ടത്. ഇരുവരും പ്രസിദ്ധി ലഭിക്കുന്നതിനായാണ് തരുണ്‍ സാഗര്‍ മഹാരാജ പരിഹസിച്ചതെന്നാണ് കോടതി വിലയിരുത്തിയത്.
മുനി തരുണ്‍ സാഗര്‍ മഹാരാജ ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത് 2016 ഓഗസ്റ്റ് 25-നാണ്. ഇത്തരം ആളുകള്‍ക്ക് വോട്ടു ചെയ്താല്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ കാണേണ്ടിവരുമെന്നാണ് വിശാല്‍ ട്വീറ്റ് ചെയ്തത്. ആം ആദ്മിയെ പിന്തുണയ്ക്കുന്ന വിശാലിനെതിരെ അരവിന്ദ് കേജ്‌രിവാള്‍ പോലും രംഗത്ത് വന്നതും അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഒരു സ്ത്രീ നഗ്‌നയായി എത്തിയാല്‍ അവളെ വേശ്യയെന്ന് വിളിക്കുമെന്നും ചിലര്‍ നിയമസഭയില്‍ നഗ്‌നനായി വന്നാല്‍ അതിനെ വിശുദ്ധമാക്കും എന്നുമായിരുന്നു തെഹ്‌സീന്‍ പൂനാവാലയുടെ വിമര്‍ശനം.
ഹരിയാന നേരിടുന്ന പെണ്‍ഭ്രൂണഹത്യയെക്കുറിച്ചൊക്കെയാണ് അന്ന് ഹരിയാന നിയമസഭയില്‍ മുനി തരുണ്‍ സാഗര്‍ മഹാരാജ് സംസാരിച്ചത്. രാജ്യത്തു സ്ത്രീ - പുരുഷ അനുപാതം വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1000 പുരുഷന്മാര്‍ക്ക് 990 സ്ത്രീകളാണ് ഇപ്പോഴുള്ളത്. ഇതിനര്‍ഥം 10 പുരുഷന്മാര്‍ വിവാഹം കഴിക്കാതിരിക്കണമെന്നാണ്. ഇതു വിഷമകരമായ സ്ഥിതിയാണ്. ഇതു വര്‍ധിപ്പിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യാം. പെണ്‍മക്കളുള്ള രാഷ്ട്രീയക്കാര്‍ക്കു തിരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കണം. പെണ്‍കുട്ടികളുള്ള വീടുകളില്‍നിന്നുള്ളവര്‍ക്കു മാത്രമേ പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു മാതാപിതാക്കള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങളെ പരാമര്‍ശിച്ച ഇദ്ദേഹം പാകിസ്ഥാനെക്കുറിച്ചും പരാമര്‍ശിച്ചു. പാകിസ്ഥാന്‍ ഭീകരവാദത്തെ കയറ്റിഅയക്കുകയാണെന്ന് പറഞ്ഞ മുനി തരുണ്‍ സാഗര്‍, ശിവന് ബ്രഹ്മാസുരന്‍ ഉണ്ടാക്കിയ രീതിയിലുള്ള പ്രശ്‌നമാണ് ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ ഉണ്ടാക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. തെറ്റുകള്‍ മാത്രം ചെയ്യുന്ന ഒരു രാജ്യം ഉണ്ടെങ്കില്‍ അത് പാകിസ്ഥാന്‍ ആണെന്ന് മുനി തരുണ്‍ സാഗര്‍ പറയുന്നു.
https://www.facebook.com/Malayalivartha