മഹാസഖ്യത്തിന്റെ നീക്കത്തിന് വൻ തിരിച്ചടി; വാരാണസിയില്‍ മോദിക്കെതിരെ മഹാസഖ്യം പിന്തുണയ്ക്കുന്ന തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തളളി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍

വാരാണസിയില്‍ മോദിക്കെതിരെ മഹാസഖ്യം പിന്തുണയ്ക്കുന്ന തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തളളി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ മോദിക്കെതിരെ എസ്.പി–ബി.എസ്.പി സഖ്യത്തിന് സ്ഥാനാര്‍ഥി ഇല്ലാതായി.
നേരത്തെ നിശ്ചയിച്ച ശാലിനി യാദവിനെ മാറ്റിയാണ് തേജ്‍ ബഹദൂറിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി സമാജ്‍വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. പത്രിക തളളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തുണക്കുമോ എന്നതാണ് ഇനി ഉയരുന്ന ചോദ്യം.
ബിഎസ്‌എഫില്‍ മോശം ഭക്ഷണം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതിന് 2017ല്‍ തേജ് ബഹദൂറിനെ സേനയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സേനയില്‍ നിന്ന് പുറത്താക്കപ്പെട്ട ജവാനെ സ്ഥാനാര്‍ഥിയാക്കി മോദിക്കെതിരായ മല്‍സരവും പ്രചാരണവും കടുപ്പിക്കാനായിരുന്നു എസ്.പി–ബി.എസ്.പി മഹാസഖ്യത്തിന്റെ നീക്കം. അജയ് റായ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പ്രിയങ്ക മല്‍സരിച്ചേക്കും എന്നതടക്കം ചര്‍ച്ചകള്‍ സജീവമായിരുന്നു. മോദിക്കെതിരെ പോലും ഒന്നിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനങ്ങളും ശക്തമാണ്.
https://www.facebook.com/Malayalivartha