'ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം';പാക് ഭീകരന്‍ മസൂദ് അസറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു; മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്ന്

ഏറെ നാളത്തെ ഇന്ത്യയുടെ ആവശ്യത്തിനൊടുവില്‍ പാക് ഭീകരന്‍ മസൂദ് അസറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ മസൂദ് അസര്‍ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കാരണമായത്.
പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ രക്ഷാസമിതിയില്‍ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. അടുത്തിടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ ചൈനീസ് സന്ദര്‍ശനമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. മസൂദ് അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ചൈന അനുകൂല നിലപാടെടുക്കുമെന്ന് പിന്നാലെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതു ശരി വയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
വിഷയത്തില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ഇത്തവണ ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. രക്ഷാ സമിതിയില്‍ വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസദിന് എതിരായ നീക്കങ്ങള്‍ക്ക് ചൈന തടയിട്ടിരുന്നത് . ഇമ്രാന്‍ ഖാനും ഷി ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈനയുടെ നിലപാടില്‍ മാറ്റമുണ്ടാകുമോയെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. അതിനിടെ, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയിലെത്തി ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ജെയ്‌ഷെ ഭീകര സംഘടനയ്ക്കുള്ള പങ്ക് സംബന്ധിച്ച തെളിവുകള്‍ കൈമാറിയിരുന്നു.
മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha