Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഞങ്ങൾ ഭക്ഷണം നൽകരുതെന്നും, അമ്മ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും, മരിക്കാൻ അനുവദിക്കണമെന്നും ഡോക്ടർ പറഞ്ഞു- നോവായി മകളുടെ ഫേസ്ബുക്ക് കുറിപ്പ്

13 MAY 2019 11:56 AM IST
മലയാളി വാര്‍ത്ത

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫ‌െയ്സ്ബുക്ക് പേജിൽ മാതൃദിനത്തിൽ ദേവാൻഷി എന്ന പെൺകുട്ടി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കുന്നവരുടെ കണ്ണുകൾ ഈറനണിയിക്കുന്നു. ദേവാൻഷിയുടെ കുറിപ്പ് ഇങ്ങനെ: ഇന്നും ഞാൻ ആ ദിവസം ഓർക്കുന്നു, ഇന്നലെ എന്ന പോലെ. ദീപാവലി അവധിക്കായി വീട്ടിലെത്തിയതിന്റെയും അച്ഛനെയും അമ്മയെയും കാണ്ടതിന്റെയും ആഹ്ലാദത്തിലായിരുന്നു ഞാൻ. അമ്മയാണ് എന്നെ കൂട്ടാൻ വന്നത്. തിരികെ പോകും വഴി ഞങ്ങൾ ഒരു കഫെയിൽ കയറി. ഞങ്ങൾ പടികൾ കയറുകയായിരുന്നു. അമ്മ പതുക്കെ നടന്നു വന്നു. ഞാൻ ഓടിക്കയറി. പെട്ടെന്നാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയത്. അമ്മ വഴുതി വീണിരിക്കുന്നു. ചോരയിൽ കുളിച്ചു കിടക്കുകയാണ്. തല പൊട്ടിയിട്ടുണ്ട്. ചെവിയിൽ നിന്നും ചോരയൊലിക്കുന്നു.

ഞാൻ ഞെട്ടിത്തരിച്ചുപോയി. പെട്ടെന്ന് അച്ഛനെ വിളിച്ച് എങ്ങനെയൊക്കെയോ കാര്യം പറഞ്ഞു. ആൾക്കാർ അപ്പോഴേക്കും അവിടെ കൂടിയിരുന്നു. പക്ഷേ ആരും സഹായിക്കുന്നില്ല. എനിക്ക് അന്ന് 13 വയസ്സ് മാത്രമാണ് പ്രായം. അതിനിടയിൽ പലരും എന്നെയും അമ്മയെയും മോശമായി സ്പര്‍ശിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. ഭാഗ്യത്തിന് ഒരാളെത്തി അമ്മയുടെ തലയിലെ മുറിവ് കെട്ടി. ഞങ്ങളെ ആശുപത്രിയിലെത്തിച്ചു.

കുറച്ച് ദിവസത്തേക്ക് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അമ്മ. പിന്നീട് കോമ സ്റ്റേജിലായി. ഞാനാകെ തകർന്നുപോയി. അന്ന് ഞാൻ അമ്മയ്ക്കൊപ്പം നടന്നിരുന്നെങ്കിൽ അമ്മയ്ക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് വരെ ചിന്തിച്ചു. ഇനി എനിക്ക് അമ്മയോട് ഒരിക്കലും സംസാരിക്കാൻ പറ്റാതെ ആകില്ലായിരുന്നു എന്നെല്ലാം ചിന്തിച്ചു.

അമ്മയാണ് എന്റെ ഉറ്റസുഹൃത്ത്. ഞങ്ങൾ ഒരുമിച്ച് ഡ്രൈവ് ചെയ്തതും, പാട്ടുകൾ കേൾക്കുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെ ഞാൻ ഓർക്കുന്നു. അമ്മയെ തിരികെ കൊണ്ടുവരാനായി ഞങ്ങൾ കഴിയാവുന്നതെല്ലാം ചെയ്തു. പല ഡോകടർമാരെ കാണിച്ചു, പല തെറാപ്പികൾ പരീക്ഷിച്ചു. പക്ഷേ ഒന്നും വിജയിച്ചില്ല. ഞങ്ങൾ അമ്മയ്ക്ക് ഭക്ഷണം നൽകരുതെന്നും അമ്മയെ മരിക്കാൻ അനുവദിക്കണമെന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും വരെ ഒരു ഡോക്ടർ പറഞ്ഞു. പക്ഷേ അന്ന് അച്ഛൻ എന്റെയടുത്ത് വന്നു പറഞ്ഞത്, ലവിതയായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എന്നെയോ നിന്നെയോ മരണത്തിന് വിട്ടുകൊടുക്കില്ല. അതുകൊണ്ട് നമുക്ക് ഒരുമിച്ച് അമ്മയ്ക്ക് വേണ്ടി പോരാടാമെന്നാണ്.

ഞങ്ങൾ അമ്മയെ വീട്ടിൽകൊണ്ടുവന്നു. നഴ്സുമാരെ വച്ച് അമ്മയെ പരിപാലിച്ചു. ഞാനും അച്ഛനും അമ്മയോട് സംസാരിക്കും. വ്യായാമം ചെയ്യാൻ സഹായിക്കും. പഴയ നല്ല ഓർമകൾ പങ്കുവയ്ക്കും. ചില ദിവസങ്ങളിൽ അമ്മ ചെറുതായി ചിരിക്കും, തലയാട്ടും. അമ്മ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അതിലൂടെ മനസ്സിലാക്കാം. അപ്പോഴൊക്കെ അമ്മ എങ്ങനെയാണോ എന്നെ നോക്കിയത് അതെല്ലാം എനിക്ക് ഓർമ വരും. എനിക്ക് അസുഖം വരുമ്പോഴും വിഷമം വരുമ്പോഴും അമ്മ നൽകിയ വാൽസല്യം. ഒരിക്കലും അമ്മയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. എനിക്കുറപ്പുണ്ട് ഒരു ദിവസം വീണ്ടും ഞങ്ങളുടെ സന്തുഷ്ട കുടുംബം തിരിച്ചുവരും. എപ്പോഴത്തെയുംപോലെ ചിരിച്ചുകൊണ്ട് ഞങ്ങൾക്കൊപ്പം അന്ന് അമ്മ ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (2 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (2 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (5 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (5 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (5 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (5 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (6 hours ago)

Malayali Vartha Recommends