കേരളം സ്ഥലം നല്‍കിയാല്‍ എയിംസ് പ്രഖ്യപിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്

കേരളം സ്ഥലം നല്‍കിയാല്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്. ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കേരളം മൃദ്‌സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാന്‍ യോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അറിയിക്കാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് നാലു പ്രദേശങ്ങള്‍ കണ്ടെത്തി കേരള സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് കിനാലൂരില്‍ കെഎസ്‌ഐഡിസിയുടെ പക്കലുള്ള സ്ഥലം, തിരുവനന്തപുരം നെയ്യാറ്റിന്‍കര നെട്ടുകാല്‍ത്തേരിയില്‍ തുറന്ന ജയിലിനോടനുബന്ധിച്ചുള്ള സ്ഥലം, കോട്ടയം ഗവ. മെഡിക്കല്‍ കോളജിന്റെ അധീനതയിലുള്ള സ്ഥലം, എറണാകുളത്ത് എച്ച്എംടിയുടെ അധീനതയിലുള്ള സ്ഥലം എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പദ്ധതി സ്ഥാപിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്.
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മാതൃകയിലുള്ള ആശുപത്രി കേരളത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്നു മുന്‍കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു. ഇതിനു സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. ചുരുങ്ങിയത് 200 ഏക്കര്‍ ഭൂമി ആവശ്യമാണ്. സംസ്ഥാനം ഭൂമി അനുവദിച്ചാല്‍ എയിംസ് സ്ഥാപിക്കുന്ന നടപടികള്‍ കേന്ദ്രം സജീവമായി പരിഗണിക്കുമെന്നുമായിരുന്നു ഹര്‍ഷവര്‍ധന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























