നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിംഗ് ഇന്ന് നമ്മളോടൊപ്പമില്ല; വളരെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്; ഉന്നാവോ പ്രതി കുല്‍ദീപ് സെന്‍ഗറെ പിന്തുണച്ച് ബി.ജെ.പി

ഉന്നാവോ ലെെംഗികാക്രമണക്കേസിലെ മുഖ്യ പ്രതിയായ കുല്‍ദീപ് സെന്‍ഗറെ പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിലെ എം.എല്‍.എയായ ആശിഷ് സിംഗ് ആശു ആണ് തന്റെ പ്രസംഗത്തിലൂടെ കുല്‍ദീപിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച ഒരു വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. കുല്‍ദീപ് ഇപ്പോള്‍ മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ജയിലില്‍ നിന്ന് പുറത്തുവരട്ടേയെന്ന് ആശംസിക്കുന്നതായി ആശിഷ് പറയുന്നു.
'നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിംഗ് ഇന്ന് നമ്മളോടൊപ്പമില്ല, വളരെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. ഞങ്ങളുടെ എല്ലാ ആശംസയും അദ്ദേഹത്തിനുണ്ട്. ഈ മോശം സമയത്തെ അദ്ദേഹം മറികടക്കുമെന്ന് പ്രതീക്ഷിക്കാം. നമ്മള്‍ എവിടെയായിരുന്നാലും അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും.'എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുല്‍ദീപ് സെന്‍ഗറിനെ ചോദ്യംചെയ്യാന്‍ സി.ബി.ഐക്ക് കോടതി അനുമതി നല്‍കി. പരാതിക്കാരിയായ പെണ്‍കുട്ടിയെ വധിക്കാന്‍ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും റിമാന്‍ഡ് ചെയ്തു. കാറപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഉന്നാവോയിലെ പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ചികിത്സ ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ തുടരും. ഈ ഘട്ടത്തില്‍ ലക്നൗവില്‍നിന്ന് മാറ്റേണ്ടതില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം അഭിപ്രായപ്പെട്ടതായി അമിക്കസ് ക്യൂറി വി. ഗിരി ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വീണ്ടും ഹര്‍ജി പരിഗണിക്കുന്ന തിങ്കളാഴ്ച മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ആശുപത്രിമാറ്റം നീട്ടുകയായിരുന്നു.
ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തന്നെ ചികിത്സ തുടരും. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരണം എന്ന് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ലക്‌നൗവിലെ ആശുപത്രിയില്‍ നിന്ന് മാറ്റരുത് എന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ലക്‌നൗവില്‍ തന്നെ ചികിത്സ തുടരാന്‍ തീരുമാനിച്ചത്. ചികിത്സ ലക്‌നൗവില്‍ തന്നെ മതി എന്ന് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാറ്റാവുന്നതാണ് എന്നും കുടുംബം അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാറ്റാവുന്നതാണ് എന്നും കുടുംബം അറിയിച്ചു.
പെണ്‍കുട്ടിക്ക് ഇപ്പോളും ബോധം വന്നിട്ടില്ല. വെന്റിലേറ്ററില്‍ തുടരുകയാണ് – കേസില്‍ അമിക്കസ് ക്യൂരിയെന്ന നിലയില്‍ സുപ്രീം കോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. ഡല്‍ഹി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പെണ്‍കുട്ടിക്ക് ചികിത്സ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























