ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ഞങ്ങള്‍ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു, ചിലതൊക്കെ സംഭവിക്കുന്നുണ്ടെന്ന്. എന്നാല്‍ ആര്‍ക്കുമറിയില്ല യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒമര്‍ പറഞ്ഞു.
ശ്രീനഗറില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് മാധ്യമങ്ങളോടുള്ള ഒമറിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ പ്രത്യേകപദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയില്ലെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 35 എയുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്രം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ വിഷയത്തില്‍ അവസാനവാക്ക് ഗവര്‍ണറുടേതല്ല. ഇന്ത്യന്‍ സര്‍ക്കാരിന്റേതാണ്. അത് സര്‍ക്കാരില്‍നിന്ന് പാര്‍ലമെന്റില്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലേക്ക് കേന്ദ്രം കൂടുതല്‍ സൈനികരെ അയച്ചതും തീര്‍ഥാടനം മതിയാക്കി എത്രയും വേഗം തിരിച്ചുപോകാന്‍ അമര്‍നാഥ് തീര്‍ഥാടകരോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടതും സാമൂഹികമാധ്യമങ്ങളിലും മറ്റും കിംവദന്തികള്‍ പടരാന്‍ കാരണമായിരുന്നു.
"
https://www.facebook.com/Malayalivartha























