പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചേക്കും..

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചേക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും കശ്മീരിലേക്ക് എത്തുക എന്നതാണ് സൂചന. ആദ്യം ജമ്മുവിലെത്തുന്ന അമിത് ഷാ പിന്നീട് കശ്മീരിലേക്ക് പോകും. കശ്മീരില്‍ ഭീകരാക്രമണ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദര്‍ശനം.അമര്‍നാഥ് തീര്‍ഥാടന പാതയില്‍ പാക്‌നിര്‍മിത കുഴിബോംബുകളും മറ്റു സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന വിവരം കൈമാറി.
കശ്മീര്‍ താഴ്‌വരയില്‍നിന്ന് സഞ്ചാരികളോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയും അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ച് തീര്‍ഥാടകരെ പാതിവഴിയില്‍ മടക്കിയയക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചെയ്തത്. ഇതിന് പിന്നാലെയാണ് ഷായുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്.ജമ്മുകശ്മീരില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് 35,000 ത്തോളം വരുന്ന അര്‍ധസേനയെക്കൂടി കേന്ദ്രം വിന്യസിച്ചിരുന്നു.
ഇതേച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ കൂടിയായതോടെ കശ്മീര്‍ ജനത വലിയ ഭീതിയിലായിരുന്നു. 25,000ത്തോളം വരുന്ന സഞ്ചാരികള്‍ വിമാനത്താവളത്തില്‍ മടങ്ങാന്‍ തിരക്കുകൂടി തടിച്ചുകൂടി. അടുത്ത ദിവസങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന് അറിയാതെ പാല്‍ മുതല്‍ പെട്രോള്‍ വരെ വാങ്ങാനുള്ള പരക്കംപാച്ചില്‍ മറുവശത്ത്. ഇതിനെല്ലാമിടയില്‍, അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടെന്ന് സൈന്യം വിശദീകരിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha























