Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

വിജയത്തോടടുക്കുമ്പോള്‍... വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് തിരിച്ചറിയുമ്പോള്‍ ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്നത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവനാണ്; ചാന്ദ്രയാന്‍ രണ്ട് പരാജയമാണെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ ശിവന് ശ്വാസം നേരെ വീണത് വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് മനസിലായതോടെ

10 SEPTEMBER 2019 11:35 AM IST
മലയാളി വാര്‍ത്ത

ശാസ്ത്രജ്ഞന്‍മാര്‍ ദൈവത്തെ വിളിക്കുമോയെന്ന ചോദ്യം പണ്ടേ ചോദിക്കുന്നതാണ്. എന്നാല്‍ അതിനെല്ലാം ഉത്തരം നല്‍കുന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണ വിജയം. ചന്ദ്രയാന്‍ ദൗത്യം തകര്‍ന്നതറിഞ്ഞ് ആത്മാര്‍ത്ഥമായി പൊട്ടിക്കരഞ്ഞയാളാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്‍. അറിയാതെ ദൈവത്തെ വിളിച്ചുപോയ മണിക്കൂറുകള്‍. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാത്രമാണ് ശിവനെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞത്. ശിവന്റെ വേദന ദൈവം കേട്ടെന്ന മട്ടിലാണ് എല്ലാം തിരികെ വരുന്നത്. വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് മനസിലായത്. ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ്. വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്.

ചന്ദ്രോപരിതലത്തില്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഒര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത്. ലാന്‍ഡര്‍ അതേപോലെ തന്നെയാണുള്ളത്. അത് തകര്‍ന്നിട്ടില്ല. ഏത് വിധേനയെങ്കിലും ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് ലാന്‍ഡറിന്റെയും അതിനുള്ളിലുള്ള റോവറിന്റെയും ആയുസ് 14 ദിവസമാണ്. ഇതിനുള്ളില്‍ എല്ലാം ശരിയാക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ ഒ.

ഇത് ഡോ. ശിവന്റെ മഹത്തായ നേതൃത്വ വിജയമാണ്. ലോകം ഉറക്കമൊഴിച്ച് ഉറ്റുനോക്കിയ ചന്ദ്രയാന്‍ നൊടിനേരംകൊണ്ട് സഞ്ചാരപഥത്തില്‍നിന്ന് തെന്നിയകന്നപ്പോള്‍ മുഖ്യശില്‍പ്പിയായ ഡോ. ശിവന്റെ കണ്ണുകളാണ് ആദ്യം നിറഞ്ഞത്. രാജ്യം കാതോര്‍ത്ത വാര്‍ത്തയ്ക്കു പകരം പറയാന്‍ വാക്കുകളില്ലാതെ ഒരു സാധാരണക്കാരനായി അദ്ദേഹം വിതുമ്പി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്റെ ജീവിതം നിരന്തര പരിശ്രമത്തിന്റേതാണ്. ആ കഠിനാധ്വാനമാണ് കര്‍ഷകന്റെ മകനായ അദ്ദേഹത്തെ ഐഎസ്ആര്‍ഒയുടെ തലപ്പത്ത് എത്തിച്ചത്. അതിനാലാണ് അദ്ദേഹം ഇത്ര ഉയരെ ഇരുന്നിട്ടും കരഞ്ഞ് പോയത്.

തമിഴ്‌നാട്ടിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ശിവന്റെ ബാല്യകൗമാരങ്ങള്‍ ഏറെ കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ പിതാവിന്റെ മാവിന്‍തോട്ടത്തില്‍ സഹായിക്കാന്‍ പോയി. താന്‍ പോകുന്ന ദിവസം അച്ഛന് ഒരു ജോലിക്കാരന്‍ കുറച്ചു മതിയെന്ന് അദ്ദേഹം പറയാറുണ്ട്. കൃഷിക്ക് സഹായമാകുമെന്നു കരുതിയാണ് വീടിനു അടുത്തുള്ള കോളേജില്‍ ചേര്‍ത്തത്. പഠനം കഴിഞ്ഞു വന്നാലുടന്‍ കൃഷിപ്പണിക്കിറങ്ങും.

മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്‌റോസ്‌പേയ്‌സ് എന്‍ജിനിയറിങ്ങിനു പോയപ്പോഴാണ് ആദ്യമായി ചെരിപ്പിട്ടതെന്നും രണ്ടു പാന്റുകളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതുവരെ മുണ്ടുടുത്താണ് കോളേജില്‍ പോയത്. വളരെ കഷ്ടപ്പെട്ടായിരുന്നു മൂന്നുനേരം മാതാപിതാക്കള്‍ വയറു നിറയെ ആഹാരം തന്നത്. ആഗ്രഹം പോലെ എന്‍ജിനിയറിങ്ങിന് പഠിക്കാനുള്ള ഫീസ് അടയ്ക്കാനാവാത്തതിനാല്‍ ബിഎസ്‌സി ഗണിതത്തിനു ചേര്‍ന്നു. ബി ടെക്കിന് ചേര്‍ക്കാന്‍ കര്‍ഷകനായ പിതാവ് കൃഷിയിടം വിറ്റു.

എയറോനോട്ടിക്കല്‍ എന്‍ജിനിയറിങ് കഴിഞ്ഞപ്പോള്‍ ജോലി സാധ്യതയും കുറവായിരുന്നു. വീണ്ടും ഉപരിപഠനത്തിനു പോയി. ആഗ്രഹിച്ച വിഭാഗത്തിലല്ല ജോലി കിട്ടിയതെങ്കിലും ലഭ്യമായ അവസരത്തിലെല്ലും പരമാവധി കഠിനപ്രയത്‌നം നടത്തി. സാറ്റലൈറ്റ് സെന്ററില്‍ ചേരാനാണ് ഇഷ്ടപ്പെട്ടത്. കിട്ടിയത് വിക്രം സാരാഭായി സെന്ററില്‍. എയ്‌റോഡൈനാമിക്‌സിലായിരുന്നു താല്‍പ്പര്യം. പക്ഷേ, പിഎസ്എല്‍വി പ്രോജക്ടിലാണ് കിട്ടിയത്. അത് തന്നെയാണ് ശിവനെ ഇവിടെ എത്തിച്ചതും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഔദ്യോഗിക ചേംബറില്‍ യുവതിയുമായി ഡിജിപിയുടെ ലീലാവിലാസങ്ങള്‍  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും  (44 minutes ago)

ഹരിദാസിൻ്റെ ഡാൻസാഫ് ആരംഭിച്ചു!!  (1 hour ago)

കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...  (1 hour ago)

അമ്മയുടെ രഹസ്യബന്ധം അച്ഛനോട് പറയുമെന്ന ഭയം; അഞ്ചു വയസ്സുകാരനെ കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം  (1 hour ago)

ജലച്ചായം സിനിമയെകുറിച്ചു പഠിക്കാനെത്തി; സ്‌കൂൾ കലോത്സവവും കണ്ടു മടങ്ങി...  (1 hour ago)

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചു; യുവാവിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍  (1 hour ago)

അരുൺ ഗോപി നിർമ്മാണ രംഗത്തേക്ക്; ആദ്യ ചിത്രത്തിന് ആരംഭം കുറിച്ചു!!  (1 hour ago)

കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ: അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി  (1 hour ago)

മുൻനിര ആരോഗ്യപ്രവർത്തകർക്ക് 37 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ഡോ. ഷംഷീർ വയലിൽ; നഴ്സുമാരടക്കം പതിനായിരത്തോളം പേർക്ക് അംഗീകാരം: പ്രഖ്യാപനം 8,500 പേർ പങ്കെടുത്ത ബുർ  (1 hour ago)

കൊച്ചിയെ ഇളക്കിമറിച്ച് ബോളിവുഡ് സംഗീത പ്രതിഭകൾ!!  (1 hour ago)

ജമ്മു കശ്മീരില്‍ 'ഓപ്പറേഷന്‍ ട്രാഷി' ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു  (1 hour ago)

തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

സാഹസ്സികതയുടെ മൂർത്തിമത് ഭാവങ്ങളുമായി കാട്ടാളൻ ടീസർ എത്തി!!  (1 hour ago)

ഒരു സംഘം അഭിനേതാക്കളുമായി ജി. മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു!!  (2 hours ago)

Malayali Vartha Recommends