Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...

കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാക്കി ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ്

12 SEPTEMBER 2019 12:38 PM IST
മലയാളി വാര്‍ത്ത

കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം ഒരു അഭ്യൂഹമായി മാത്രം നിലനിൽക്കവെ ഈ കാര്യം സ്ഥിതീകരിച്ച് ജമ്മു കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ് രംഗത്ത്. കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി. വെളിപ്പെടുത്തിയിരിക്കുന്നത്. കര്‍ണാഹ്, പൂഞ്ച്, ഗുരേസ്, കേരന്‍, ഗുല്‍മാര്‍ഗ്,  രജൗരി തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നത്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടർന്ന് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഷ്‌കര്‍ ഇ തയ്ബ ഭീകരനായ ആസിഫ് മഖ്ബൂൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ പറ്റി സംസാരിക്കാൻ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലെ നുഴഞ്ഞു കയറ്റ ശ്രമങ്ങളെക്കുറിച്ചും ഡി.ജി.പി. വിശദീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ നടന്ന കല്ലേറുകളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഡി.ജി.പി. സ്ഥിതീക്കരണം നടത്തിയിരിക്കുന്നു.

ആ കല്ലേറില്‍ ഒരു ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഓഗസ്റ്റ് ആറിനുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റ 18-കാരന്‍ കഴിഞ്ഞ നാലാം തീയതി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടതായും ഡി.ജി.പി. വ്യക്തമാക്കി. . നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വളരെ കുറഞ്ഞ തോതില്‍ ഇപ്പോൾ സേനയെ വിന്യസിച്ചിരിക്കുന്നു. അതേ സമയം കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഓരോ ദിവസവും അയവു വരുത്തുന്നുണ്ടെന്നും 90 ശതമാനം മേഖലകളിലും ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നും ഡി.ജി.പി. അറിയിച്ചു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളെല്ലാം ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. മൊബൈല്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കും വൈകാതെ അയവു വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ജമ്മു മേഖലയിലെ രണ്ടുജില്ലകളില്‍ വോയിസ് കോള്‍ സേവനങ്ങള്‍ പുന:സ്ഥാപിക്കപ്പെട്ടിട്ടുണ്ട് . ഇനിയും കൂടുതല്‍ മേഖലകളിലേക്ക് വോയിസ് കോള്‍ സേവനങ്ങള്‍ പുന:സ്ഥാപിക്കുന്നത് പരിഗണനയിൽ ഉണ്ടെന്നും ദില്‍ബാഗ് സിങ് പറഞ്ഞു. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ ഭീകരരെ എത്തിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരിന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം...  (6 minutes ago)

കേരള നിയമ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവം...  (21 minutes ago)

കാസർകോട് സ്വദേശിയായ യുവാവിനും കർണാടക സ്വദേശിയ്ക്കും ദാരുണാന്ത്യം  (35 minutes ago)

ഷാങ്ഹായിൽ എട്ടു വർഷത്തിന് ശേഷമുള്ള അപൂർവ മഞ്ഞുവീഴ്ച....    (52 minutes ago)

മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യു  (1 hour ago)

മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....  (2 hours ago)

ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം  (9 hours ago)

റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്  (9 hours ago)

ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്  (9 hours ago)

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി  (10 hours ago)

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും  (10 hours ago)

തെരുവുനായ വിഷയത്തില്‍ മേനക ഗാന്ധിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി  (11 hours ago)

Malayali Vartha Recommends