Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

74-ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ലോകറെക്കോര്‍ഡ് ഇട്ട മംഗയമ്മയെ പ്രസവത്തിന് പിന്നാലെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്ന് ഭർത്താവും ചികിത്സയിലായതോടെ 54വർഷം നേർച്ചയും വഴിപാടുകളുമായി നടന്ന് ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച പെൺകുഞ്ഞുങ്ങൾ ബന്ധുക്കളുടെ സങ്കടക്കണ്ണീരാകുന്നു...

17 SEPTEMBER 2019 03:45 PM IST
മലയാളി വാര്‍ത്ത

കൃത്രിമ ഗർഭധാരണത്തിലൂടെ 74–ാം വയസ്സിൽ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ആന്ധ്ര സ്വദേശിനി മംഗയമ്മ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പ്രസവത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാതാപിതാക്കളായി ഇരുവരും മാറുകയും ചെയ്തു. എരമാട്ടി മങ്കയമ്മ(74)യും, രാജറാവു(78)വും ആയിരുന്നു ഭാഗ്യവാന്‍മാരായ ആ മാതാപിതാക്കള്‍. എന്നാല്‍ ഇതിനു പിന്നാലെ സങ്കടപ്പെടുത്തുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ അമ്മയായ എരമാട്ടി മങ്കയമ്മയെ പ്രസവത്തിന് പിന്നാലെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് തൊട്ടടുത്ത ദിവസം കുട്ടികളുടെ പിതാവായ രാജറാവു(78) വിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ആന്ധ്ര സ്വദേശികളായ ദമ്പതികൾക്ക് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ജനിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ട് കിലോയിലധികം ശരീരഭാരം ഉണ്ടായിരുന്നു.

ഇതിനു പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നമാണു മാതാവിന് സ്‌ട്രോക്ക് വരാന്‍ കാരണമെന്നാണ് സൂചന. സിസേറിയനിലൂടെയായിരുന്നു മങ്കയമ്മ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. തുടര്‍ന്നുണ്ടായ കടുത്ത രക്തസമ്മര്‍ദമാണ് സ്ട്രോക്കിനു കാരണം. അതേസമയം ഈ പ്രായത്തിലുള്ള ദമ്പതികൾക്ക് ഐ വി എഫ് ചികിത്സ നല്‍കിയതിനെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 57വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദമ്ബതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. 1962ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

കൊത്താപ്പോട്ടിലെ അഹല്യ ആശുപത്രിയിലായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ആശുപത്രി ഡയറക്ടര്‍ ഡോ സനകയ്യാല ഉമാശങ്കറുടെ അഭിപ്രായത്തില്‍ പ്രസവശേഷം കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതികളായിരുന്നു. എന്നാല്‍ പ്രസവത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാതാവിന് സ്‌ട്രോക്ക് വന്ന് ഐ സി യുവിലായി. തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിയ രാജറാവു താന്‍ ഇരട്ടക്കുട്ടികളഉടെ അച്ഛനായതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആന്ധ്ര പ്രദേശിലെ ഗണ്‍ട്ടറിലെ അഹല്യ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു.

അതേസമയം ദമ്പതികളുടെ നിലയോര്‍ത്ത് എന്ത് ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടിരിക്കയാണ് ബന്ധുക്കള്‍. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമരാജ റാവുവിനെ 1962ലാണ് മംഗയമ്മ വിവാഹം കഴിച്ചത്. അതിനുശേഷം കുട്ടികള്‍ക്കുവേണ്ടി നിരവധി ചികിത്സകളും വഴിപാടുകളും നടത്തി. പക്ഷേ ഫലമുണ്ടായില്ല. ഐവിഎഫ് ചികിത്സയെക്കുറിച്ച്‌ കേട്ടറിഞ്ഞ മംഗയമ്മയും ഭര്‍ത്താവും 2018 ആദ്യം ചെന്നൈയില്‍ ചികിത്സ തേടിയെങ്കിലും അതും ഫലംകണ്ടില്ല. ഇതോടെയാണ് ഗുണ്ടൂരിലെ അഹല്യ ആശുപത്രിയില്‍ എത്തുന്നത്. രാമരാജ റാവു-മംഗയമ്മ ദമ്ബതികള്‍ക്ക് പെണ്‍കുട്ടികളാണ് ജനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends