യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച മൂന്ന് യുവാക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി തല്ലിച്ചതച്ചു; രണ്ട് പേര്‍ ഒളിവില്‍

ഉത്തര്‍പ്രദേശിലെ കൗഷാമ്പി ജില്ലയില്‍ 16-കാരിയെ കൂട്ട ബലത്സംഗത്തിനിരയാക്കിയ മൂന്ന് യുവാക്കള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു.
പ്രതികളില്‍ ഒരാളെ പിടികിട്ടിയതോടെ പാടത്തിട്ട് ഗ്രാമവാസികള്‍ തല്ലിച്ചതച്ചു. മര്‍ദ്ദനമേറ്റ പ്രതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. യുപി തലസ്ഥാനമായ ലക്നോവില്‍ നിന്നും 190 കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം.
നാട്ടുകാര്‍ 'പെരുമാറിയ' പ്രതിയായ 20-കാരനായ മുഹമ്മദ് നസീമിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ചോത്കയും ബദ്കയും ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചിലിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടി വൈക്കോല്‍ ശേഖരിക്കാനായി അയല്‍ ഗ്രാമത്തിലേക്ക് പോയ സമയത്ത് പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തേക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം അവളെ ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. തന്നെ പുറകില്‍ നിന്നും അക്രമിച്ച ശേഷമാണ് തട്ടിക്കൊണ്ട് പോയതെന്നും ഇതിനിടെ താന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വയലില്‍ വീണുപോയെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും പോലീസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചു. ഇതേതുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇവര്‍ കേസ് എടുക്കാന്‍ തയ്യാറാകാതിരിക്കുകയും കുട്ടിയുടെ പരാതി ശരിയാണെന്ന് തെളിയിക്കാന്‍ കാര്യങ്ങള്‍ വിവിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവം വിവാദമായതോടെയാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha