രാജ്യതലസ്ഥാനത്തും പാക്കിസ്ഥാനിലും ഭൂചലനം... വൈകിട്ട് 4. 35 ഓടെയാണ് ഭൂചലനമുണ്ടായത്... ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

രാജ്യതലസ്ഥാനത്തും പാക്കിസ്ഥാനിലും ഭൂചലനം. വൈകിട്ട് 4. 35 ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
പാക് അധീന കശ്മീരിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. പാക് അധീന കശ്മീരിൽ എവിടെയോ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് നിഗമനം
റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയതാണ് ഭൂചലനം. പാകിസ്ഥാനിലെ ലാഹോറിന് 173 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സര്‍വേ പറയുന്നു.
ഇന്ന് രാവിലെ പ്യൂര്‍ട്ടോറിക്കയിലും ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു
ഉത്തരേന്ത്യയിൽ കശ്മീർ, ദില്ലി, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്ലാമാബാദിലും ഖൈബർ-പഖ്തുൻ മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്
ഭൂചലനത്തിൽ എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല
https://www.facebook.com/Malayalivartha