അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണം.... പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തും

അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ച് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ദിനം പ്രതി മദനിയുടെ ആരോഗ്യസ്ഥിതി വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പിഡിപി കേന്ദ്രകമ്മിറ്റി പ്രതിനിധി സംഘം പൂന്തുറ സിറാജിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ നേതാക്കള്‍ കാണുക.
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹം കൂടിയതിനെ തുടര്‍ന്ന് ചികിത്സയിലാണ് അബ്ദുള്‍ നാസര്‍ മദനി. മദനിയുടെ ആരോഗ്യ നില മോശമാകുന്ന സാഹചര്യത്തില്‍ ബംഗളൂരുവിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവും നേതാക്കള്‍ അറിയിക്കും.
L
https://www.facebook.com/Malayalivartha