സ്വാമി ചിന്മയാനന്ദയ്ക്കെതിരെ പരാതി നൽകിയ പെൺക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദയ്ക്കെതിരെ പരാതി നൽകിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്മയാനന്ദയെ ഭീഷണിപ്പെടുത്തുകയും പണം തട്ടാന്‍ ശ്രമിച്ചുവെന്നും പറഞ്ഞാണ് അറസ്റ്റ്. പെണ്‍കുട്ടി പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയതിന് തൊട്ട് പിന്നാലെ യുവതി പണം തട്ടാന്‍ ശ്രമിച്ചുവെന്ന്‍ ചിന്മയാനന്ദ പരാതി നൽകുകയായിരുന്നു. ലഖ്നൗ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെവെയായിരുന്നു പ്രത്യേക സംഘം പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാൽ പൊലീസ് വിശദീകരിക്കുന്നത് ചിന്മയാനന്ദിന്‍റെ പരാതിയില്‍ ചോദ്യം ചെയ്യാനൻ വേണ്ടിയാണ് കസ്റ്റഡിയിലെടുത്തതെന്നാണ്. രാവിലെ പോലീസ് വീട്ടിലെത്തുകയും പെണ്‍കുട്ടിയെ വലിച്ചിറക്കി കൊണ്ടാണ് പോയെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു . പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പണം തട്ടാൻ ഭീഷണിപ്പെടുത്തിയെന്ന കേസിലെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഷാജഹാന്‍പുരിലെ കോടതിയിലേക്കു പോകുന്നതിനിടെ വഴിയില്‍ വച്ച് വിദ്യാര്‍ഥിനിയെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. പക്ഷേ മാധ്യമങ്ങളെ കണ്ടതോടെ പോലീസ് പെണ്‍കുട്ടിയെ വിട്ടയക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സ്വാമി സുഖ്ദേവാനന്ദ ലോ കോളേജിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം ചിന്മയാനന്ദ പീഡിപ്പിച്ചെന്ന് ഫെയ്സ് ബൂക്കിലൂടെ ഈ പെൺക്കുട്ടി പരാതിപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha