വിവാഹം കഴിഞ്ഞ് ഭർത്താവ് സിങ്കപ്പൂരിലേക്ക് പോയതോടെ ബോറടിമാറ്റാൻ ടിക് ടോക്കിൽ പരിചയപ്പെട്ടത് മറ്റൊരു പെൺകുട്ടിയെ; സൗഹൃദം പ്രണയമായതോടെ പച്ചകുത്തിയും ആർഭാട രീതിയിൽ വീഡിയോ ചെയ്യുന്നതും കാണാനിടയായയ ഭർത്താവ് നാട്ടിലെത്തിയതോടെ പ്രശ്നം വഷളായി:- സ്വന്തം വീട്ടിലേയ്ക്ക് ഭാര്യയെ പറഞ്ഞുവിട്ട് രണ്ടാം ദിവസം ഭർത്താവ് അറിഞ്ഞത് സഹോദരിയുടെ 25 പവനും അടിച്ചുമാറ്റി ടിക് ടോക് കാമുകിയുമായി ഭാര്യ ഒളിച്ചോടിയ വാർത്ത

വിവാഹം കഴിഞ്ഞ യുവതി ടിക് ടോക് സൗഹൃദം അതിരുകടന്നതോടെ മറ്റൊരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടി. തമിഴ്നാട്ടിലെ ശിവഗംഗ ദേവക്കോട്ടയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിനീത എമ്മ 19-കാരിയാണ് അഭി എന്ന മറ്റൊരു സ്ത്രീയോടൊപ്പം നാടുവിട്ടത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സഹോദരിയുടെ 25 പവന്‍ സ്വര്‍ണവുമായായിരുന്നു വിനീത കൂട്ടുകാരിക്കൊപ്പം കടന്നു കളഞ്ഞത്. യുവതിയുടെ മാതാപിതാക്കള്‍ തിരുവകമ്പത്തൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഈ വര്‍ഷം ജനുവരിയിലാണ് ലിയോ എന്ന യുവാവുമായി വിനീതയുടെ വിവാഹം നടന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജോലി ശരിയായതോടെ യുവാവ് സിങ്കപ്പൂരിലേക്ക് പോയി. ഭര്‍ത്താവ് പോയതിന് പിന്നാലെ വിനീത ടിക് ടോക് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. തുടര്‍ന്നാണ് അഭിയെ പരിചയപ്പെട്ടതും ഇവരുടെ ബന്ധം ദൃഢമാകുന്നതും. അഭി സ്ഥിരമായി വിനീതയുടെ വീട്ടിലേക്ക് എത്തിയിരുന്നു. ഇതിനിടെ വിദേശത്ത് നിന്ന് ലിയോ അയച്ചു നല്‍കിക്കൊണ്ടിരുന്ന പണവും വീട്ടിലുണ്ടായിരുന്ന 20 പവനോളം സ്വര്‍ണവും ഇരുവരും ചേര്‍ന്ന് ധൂര്‍ത്തടിച്ചു.
ആര്‍ഭാട ജീവിതം നയിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഇരുവരും ചേര്‍ന്ന് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ പതിവായതോടെ സംശയം തോന്നിയ ലിയോ ഈ മാസം 19-ന് നാട്ടിലെത്തി. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ വീനീതയുടെ താലിമാലയടക്കം കാണാനുണ്ടായിരുന്നില്ല. അഭിയുടെ ചിത്രം വിനീത കയ്യില്‍ പച്ച കുത്തിയിരിക്കുന്നതും കൂടി കണ്ടതോടെ ചോദ്യം ചെയ്തു. ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ ശക്തമായതോടെ വിനീതയെ സ്വന്തം വീട്ടിലേക്ക് ലിയോ പറഞ്ഞു വിട്ടു. മാതാപിതാക്കള്‍ ഉപദേശിച്ചെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ച വിനീത രണ്ടു ദിവസത്തിനുശേഷം മുതിര്‍ന്ന സഹോദരിയുടെ 25 പവന്‍ സ്വര്‍ണവുമായി അഭിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
https://www.facebook.com/Malayalivartha