Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കേരളം ഭീഷണിയുടെ നിഴലില്‍; ബംഗ്ലാദേശ് തീവ്രവാദ സംഘടനയായാ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

14 OCTOBER 2019 05:44 PM IST
മലയാളി വാര്‍ത്ത

ബംഗ്ലാദേശ് തീവ്രവാദ സംഘടനയായാ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ സജീവമാകാൻ സാധ്യതയുണ്ടെന്നു വ്യക്തമാക്കിയ എൻഐഎ മേധാവി വൈ.സി. മോദി സംശയമുള്ള 125 പേരുടെ പട്ടികയും സംസ്ഥാനങ്ങൾക്കു കൈമാറി. ബീഹാര്‍, കര്‍ണാടക, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ഇവരുടെ പ്രവര്‍ത്തനം എത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഭീകരവിരുദ്ധ സ്ക്വാഡ‍ുകളുടെ (എടിഎസ്) മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എൻഐഎ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.

കർണാടക അതിർത്തിയിലെ കൃഷ്ണഗിരി മലനിരകളിൽ സംഘടന റോക്കറ്റ് ലോഞ്ചറുകൾ പരീക്ഷിച്ചതായും എൻഐഎ കണ്ടെത്തി. ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റക്കാരിലൂടെയാണു സംഘടന സംസ്ഥാനങ്ങളിലേക്ക് സ്വാധീനത്തിനു ശ്രമിക്കുന്നതെന്നും എൻഐഎ മേധാവി വ്യക്തമാക്കി. ജെഎംബി നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടികയാണു സംസ്ഥാനങ്ങൾക്കു കൈമാറിയത്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ബെംഗളൂരുവിൽ ജെഎംബി 20–22 ഒളിസങ്കേതങ്ങളാണു തയാറാക്കിയത്. ദക്ഷിണേന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് എൻഐഎ ഇൻസ്പെക്ടര്‍ ജനറൽ അലോക് മിത്തൽ പറഞ്ഞു.

മ്യാൻമറിൽ രോഹിങ്ക്യ മുസ്‍ലിം വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കു മറുപടിയായി ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങൾ സംഘടന ലക്ഷ്യമിടുകയാണെന്നും മിത്തൽ വ്യക്തമാക്കി. ജെഎംബിയുടെ ദക്ഷിണേന്ത്യൻ ചുമതലക്കാരനെന്ന് കരുതുന്ന എസ്.കെ. അസദുല്ലയെ (രാജ– 35) ചെന്നൈ നീലാങ്കരിയിൽ നിന്നു കൊൽക്കത്ത പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ബംഗാൾ ബർധാനിലെ ദംഗാപാറ സ്വദേശിയായ അസദുല്ല 10 മാസമായി ചെന്നൈയിലാണു താമസം. കഴിഞ്ഞ വർഷം ജനുവരിയിൽ ബോധ്ഗയയിൽ നടന്ന സ്ഫോടനവുമായി ഇയാൾക്കു നേരിട്ടു ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

സംസ്ഥാനങ്ങളുടെയും സഹായത്തോടെ തീവ്രവാദ ഗ്രൂപ്പുകളുടെ വെല്ലുവിളിയെ നേരിടാന്‍ എന്‍ഐഎ തയ്യാറാണെന്ന് യോഗേഷ് ചന്ദര്‍ മോദി അറിയിച്ചു. രാജ്യവ്യാപകമായിതന്നെ ശക്തമായ ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കാനാണ് എന്‍ഐഎ തീരുമാനം . ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും എടിഎസ് എസ്ടിഎഫ് മേധാവികളടെ കൂടിക്കാഴ്ചയും ഡല്‍ഹിയില്‍ നടന്നു.എടിസ് എസ്ടിഎഫ് മേധാവികള്‍ക്ക് രണ്ടുദിവസത്തെ പരിശീലന ക്യാമ്പും ഡല്‍ഹിയില്‍ നടന്നുവരികയാണ് . തീവ്രവാദ സാമ്പത്തിക ഇടപാടുകള്‍, സോഷ്യല്‍മീഡിയ വഴിയുള്ള ഭീകരവാദ പ്രചരണങ്ങള്‍ എന്നിവ ശക്തമായി നീരീക്ഷിക്കും. ഭീകരാക്രമണങ്ങളെ നേരിടാന്‍ രാജ്യവും സുരക്ഷാ സേനയും സജ്ജമാണെന്നും എടിഎസ്, എസ്ടിഎഫ് മേധാവികളെ അഭിസംബോധന ചെയ്തുകൊണ്ട് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി പറഞ്ഞു.

അതേസമയം ഐഎസ് ബന്ധത്തെ തുടർന്ന് ഇന്ത്യയിൽ അറസ്റ്റിലായ നൂറ്റിമുപ്പതോളം പേരിൽ ഭൂരിഭാഗത്തേയും സ്വാധീനിച്ചത് മതതീവ്രവാദ പ്രചാരകൻ സാക്കിർ നായിക്കിന്റെ ഉദ്ബോധനങ്ങളെന്ന് എൻ.ഐ.എ വ്യക്തമാക്കി. അറസ്റ്റിലായവരിൽ നല്ലൊരു പങ്കും സക്കീർ നായിക്കിനെ പിന്തുടരുന്നവരാണെന്ന് ദേശീയ അന്വേഷണ ഏജൻസി ഉന്നത ഉദ്യോഗസ്ഥനായ അലോക് മിത്തൽ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് തമിഴ്നാട്ടിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. 33 പേരാണ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റിലായത്. കേരളത്തിൽ നിന്ന് 17 പേരും ഉത്തർപ്രദേശിൽ നിന്ന് 19 പേരും അറസ്റ്റിലായി. തെലങ്കാനയിൽ നിന്ന് 14, മഹാരാഷ്ട്രയിൽ നിന്ന് 12ഉം പേർ ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവർക്കെല്ലാം പൊതുവായുള്ള ബന്ധം സക്കീർ നായിക്കിന്റെ കടുത്ത ആരാധനയാണെന്ന് മിത്തൽ ചൂണ്ടിക്കാട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (1 hour ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (1 hour ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (1 hour ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (1 hour ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (4 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (5 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (6 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (6 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (6 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (6 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (6 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends