കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങികിടക്കുന്ന മകനെ രക്ഷിക്കാൻ പെറ്റമ്മ; വേദനകൾ കടിച്ച് പിടിച്ച് മകന്റെ രക്ഷയ്ക്കായി തുണിസഞ്ചി നെയ്തു.... കുഞ്ഞിന്റെ രക്ഷയ്ക്കായി പ്രാർത്ഥനയോടെ തമിഴകം... രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതത്തില്‍

38 മണിക്കൂറില്‍ ഏറെയായി കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങികിടക്കുന്ന തന്റെ മകനെ രക്ഷിക്കാൻ ഒടുവിൽ അമ്മ ഇറങ്ങി തിരിച്ചു. കുഴല്‍ക്കിണറില്‍ വീണ തമിഴ് ബാലന്‍ സുജിത്തിന്റെ അമ്മ കലൈറാണിയാണ് മകനെ രക്ഷിക്കൻ തിരിഞ്ഞത്. ഇന്ന് പുലർച്ചെ മുതൽ കുട്ടി പ്രതികരിച്ചിരുന്നില്ല. ഇതേ തുടർന്ന് കലൈറാണിയും ഭര്‍ത്താവ് മൈക്ക് ഉപയോഗിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. കുട്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും. ഉദ്യോഗസ്ഥരും. ഇന്ന് രാവിലെ കുട്ടിയെ പൊക്കിയെടുക്കാന്‍ തുണി സഞ്ചി ഉപയോഗിക്കമെന്ന ആശയം വന്നത്. അതിരാവിലെ തുണി സഞ്ചി കിട്ടാതെ വന്നപ്പോള്‍ തുണി സഞ്ചി ഉണ്ടാക്കാൻ ഒരുങ്ങുകയായിരുന്നു ഈ അമ്മ.
തന്റെ മകനെ എങ്ങനെയെങ്കിലും രക്ഷിക്കാൻ ആ അമ്മ വേദനകൾ കടിച്ച് പിടിച്ച് ആ ജോലിയും ഏറ്റെടുത്തു. മകനെ രക്ഷിക്കാന്‍ തുണി സഞ്ചിയുണ്ടാക്കുന്ന അമ്മയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തന്റെ തയ്യല്‍ മെഷീനിന് മുന്‍പില്‍ പുറം തിരിഞ്ഞിരുന്ന് തുണി സഞ്ചി തുന്നുന്ന ചിത്രമാണ്. ഇപ്പോൾ കുട്ടിയെ രക്ഷിക്കാൻ കുഴല്‍കിണറിനു സമാന്തരമായി ഒരു തുരങ്കം നിര്‍മിക്കുകയാണ്. ഒ.എന്‍.ജി.സിയില്‍ നിന്നുമുള്ള റിഗ് റിംഗ് യന്ത്രം ഉപയോഗിച്ച് 110 മീറ്റര്‍ ആഴമുള്ള കുഴിയെടുക്കുകയാണ്. ഈ കുഴിയിൽ ഇറങ്ങി രക്ഷപ്പെട്ടുത്താനാണ് ശ്രമിക്കുന്നത്.
തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത്താണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുവര്‍ഷംമുമ്പ് കുഴിച്ച കിണര്‍ വെള്ളമില്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ്. വീടിനടുത്തുതന്നെയുള്ള കിണറിന്റെ അടുത്ത് പതിവുപോലെ കളിക്കുകയായിരുന്നു കുട്ടി. എന്നാല്‍, മഴപെയ്ത് കുതിര്‍ന്ന കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കിണറിനുള്ളിലേക്കുവീണ കുട്ടി 25 അടി താഴ്ചയില്‍ കുടുങ്ങിക്കിടന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴല്‍ക്കിണറിനുള്ളില്‍നിന്ന് കരച്ചില്‍ശബ്ദം കേട്ടു. വിവരമറിഞ്ഞ് മണപ്പാറയില്‍നിന്ന് ആദ്യഘട്ടത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. സ്ഥിതി സങ്കീര്‍ണമാണെന്ന് കണ്ടതോടെ കൂടുതല്‍ രക്ഷാസേനകള്‍ സ്ഥലത്തെത്തുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെതുടര്‍ന്നാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്നുഎന്നാൽ ഇപ്പോള്‍ 68 അടി താഴ്ച്ചയിലാണ് കുടുങ്ങിക്കിടക്കുന്നത്. സി.സി.ടി.വി. ക്യാമറവഴി കുട്ടിയുടെ നില തത്സമയം അധികൃതര്‍ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചത്. രാത്രിസമയമായതിനാല്‍ വെളിച്ചമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. മധുരയില്‍നിന്ന് അഗ്‌നിരക്ഷാസേനയുടെ വിദഗ്ധസംഘവും സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കുട്ടിയ്ക്ക് ഒരു രീതിയിലും അപഹാരം ഉണ്ടാകാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
https://www.facebook.com/Malayalivartha