28 വർഷമായി ജയിലിൽ ..ഇനി വയ്യ ... മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരത്തിൽ. ശിക്ഷാ കാലാവധി കുറച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് സമരം...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരത്തിൽ. ശിക്ഷാ കാലാവധി കുറച്ച് നേരത്തെ ജയിലിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. ജയിലധികൃതർക്കയച്ച കത്തിൽ താനും ഭർത്താവ് മുരുകനും 28 വർഷമായി ജയിൽശിക്ഷ അനുഭവിക്കുകയാണെന്ന് നളിനി പറയുന്നു. ഇക്കാര്യമുന്നയിച്ച് നിരവധി തവണ അധികൃതർക്ക് കത്തുകളയച്ചു.
ശനിയാഴ്ച പ്രഭാത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു നിരാഹാരം തുടങ്ങി . താനും, ഭര്‍ത്താവ് മുരുകന്‍ എന്ന ശ്രീഹരനും കഴിഞ്ഞ 28 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഇനി പുറത്തുവിടണമെന്നുമാണ് നളിനിയുടെ ആവശ്യം
ഈ വർഷം ജൂലൈ 25 ന് പരോളിൽ പോയിരുന്നു... . അതിനുശേഷം ഓഗസ്‌ററില്‍ മകളുടെ വിവാഹഒരുക്കത്തിനായി പരോള്‍ നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നളിനി ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടാബര്‍ 15 വരെ പരോള്‍ നീട്ടിത്തരാനുള്ള നളിനിയുടെ ഹരജി മദ്രാസ് ഹൈക്കോടതി നിഷേധിച്ചതോടെയാണ് 51 ദിവസത്തെ പരോള്‍ കഴിഞ്ഞ് നളിനി ജയിലില്‍ തിരികെ എത്തിയത്
ഇവര്‍ക്ക് ഇപ്പോള്‍തന്നെ അനുവദിച്ചതിലും മൂന്ന് ആഴ്ച അധികം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നളിനിയുടെ ഹരജി കോടതി തള്ളിയത്..നളിനിയുടെ ഹര്‍ജി തള്ളിയത് ജസ്റ്റിസ് സുന്ദ്രേഷ്, ജസ്റ്റിസ് ആര്‍.എം.ടി ടീക്കാരമണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്
2016 ല്‍ അച്ഛന്‍റെ മരണത്തെ തുടർന്ന് 12 മണിക്കൂർ പരോളും അനുവദിച്ചിരുന്നു. ജയിലിൽ ജനിച്ച നളിനിയുടെ മകൾ ചരിത്ര ശ്രീഹരൻ ഇപ്പോൾ ലണ്ടനിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.
1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റു 14 പേരും എല്‍ടിടിഇ മനുഷ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ ശ്രീ പെരുംമ്പത്തൂരിൽ വച്ചായിരുന്നു സംഭവം. കേസിൽ നളിനിയും ഭർത്താവ് മുരുകനുമുൾപ്പെടെ ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്
https://www.facebook.com/Malayalivartha