തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി ; ദീപാവലി ദിനം സ്ത്രീശക്തി ദിനമായി ആചരിക്കണമെന്ന് മോദി; കശ്മീർ അതിർത്തിയിലെ സൈനികർക്കൊപ്പം മോദിയുടെ ദീപാവലി ആഘോഷം

ദീപങ്ങളുടെ മഹോത്സവമായ ദീപാവലി ഇന്ന്. രാജ്യം മുഴുവന്‍ ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ അതിർത്തിയിലെ സൈനികർക്കൊപ്പമായിരുന്നു ഇക്കുറി മോദിയുടെ ദീപാവലി ആഘോഷം. ജവാന്മാർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. ഈ ദീപാവലി ദിനം സ്ത്രീശക്തി ദിനമായി ആചരിക്കണമെന്ന് രാജ്യത്തോട് ആഹ്വാനം ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തതിന് ശേഷം ആദ്യമായിട്ടാണ് മോദി കശ്മീരിൽ എത്തിയത്.
ഓരോ സ്ഥലങ്ങളും വ്യത്യസ്ത രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം ഒരു ദിവസമാണ് ഉള്ളത്. എന്നാല്‍ ഉത്തരേന്ത്യയില്‍ അഞ്ച് ദിവസം ആഘോഷം നീണ്ടു നില്‍ക്കും . അത് മാത്രമല്ല മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്റെ ദിനമായാണ് ഉത്തരേന്ത്യയില്‍ ദീപാവലിയെ കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha