ഡല്‍ഹിയില്‍ ദീപാവലിക്കു പിന്നാലെ വായു മലിനീകരണതോത് വര്‍ദ്ധിക്കുന്നു....

ഡല്‍ഹിയില്‍ ദീപാവലിക്കു പിന്നാലെ വായു മലിനീകരണതോത് വര്‍ദ്ധിക്കുന്നു. ഇന്ന് രാവിലെയുള്ള എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം 340 ആണ് ഡല്‍ഹിയിലെ മലിനീകരത്തിന്റെ തോത്. വളരെ മോശം അവസ്ഥയിലാണ് ഡല്‍ഹിയിലും സമീപ നഗരങ്ങളിലും വായു മലിനീകരണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം 389 ആണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വായുമലനീകരണത്തിന്റെ തോത്.
രൂക്ഷമായ അവസ്ഥയിലേക്ക് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വായു മലിനീകരണം എത്തുന്നുവെന്ന കണക്കുകളാണ് പുറത്ത് വരുന്നത്.37 സ്‌റ്റേഷനുകളുടെ സഹായത്തോടെയാണ് ഡല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് നിയന്ത്രണബോര്‍ഡ് അളക്കുന്നത്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം 301 മുതല്‍ 400 വരെ പോയിന്റിലുള്ള നഗരങ്ങള്‍ വളരെ മോശം അവസ്ഥയിലാണ്.
ഇന്‍ഡക്‌സില്‍ 400 പോയിന്റ് കഴിഞ്ഞാല്‍ അത്തരം നഗരങ്ങളില്‍ മലിനീകരണത്തിന്റെ തോത് അതിരൂക്ഷമാണ്.
"
https://www.facebook.com/Malayalivartha