സുജിത് മാതാപിതാക്കളുമായി എത്രയും വേഗം ഒന്നിക്കട്ടെ; പ്രാർത്ഥനയോടെ രാഹുല്‍ ഗാന്ധി

തമിഴ്നാട്ടിൽ കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാൻ സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വീറ്ററിലൂടെയാണ് രാഹുൽ ഈ കാര്യം അറിയിച്ചത്. സുജിത്തിനെ രക്ഷിക്കാൻ തീവ്ര ശ്രമം നടത്തുകയാണ് തമിഴ്‌നാടെന്നും വിഷമത്തിലായിരിക്കുന്ന മാതാപിതാക്കളുമായി എത്രയും വേഗം അവന്‍ ഒന്നിക്കട്ടെയെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. രാജ്യം ദീപാവലി ആഘോഷിക്കുമ്പോൾ, തമിഴ്‌നാട്ടിൽ കുഞ്ഞ് സുർജിത്തിനെ രക്ഷിക്കാൻ നെട്ടോട്ടം ഓടുകയാണ് എല്ലാവരുമെന്നും രാഹുൽ കുറിച്ചു.
കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കിണറിന് അടുത്ത് കൂറ്റം പാറകെട്ടുകള്‍ ഉണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിനത്തിന് തടസ്സമായിരിക്കുകയാണ്. കിണര്‍ തുരക്കാനുള്ള യന്ത്രം എത്തിച്ചിരുന്നു. ഈ യന്ത്രം എത്തിച്ച് 5 മണിക്കൂര്‍ കഴിയുമ്പോൾ ഇതുവരെ കുഴിച്ചത് പത്ത് അടി മാത്രമാണ്. കുട്ടിയെ പുറത്തെത്തിക്കാനുള്ള കഠിന ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.വെള്ളിയാഴ്ച വൈകീട്ടായിരുന്നു സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണത്. തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകനാണ് സുജിത്ത്. 600 അടി ആഴമുള്ള കുഴൽ കിണറ്റിലാണ് കുട്ടി കുടുങ്ങി കിടക്കുന്നത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുട്ടി വീണ്ടും ആഴത്തിലേക്ക് പതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha