രാജ്യത്തെ ഏറ്റവും പ്രായമേറിയ യോഗാധ്യാപികയും പത്മശ്രീ ജേതാവുമായ വി നാനമ്മാൾ നിര്യാതയായി. 99 വയസ്സായിരുന്നു....ഇന്ത്യയിലെ അറുനൂറിലധികം വരുന്ന യോഗാചാര്യന്മാരുടെ അധ്യാപികയായിരുന്നു ഈ മുത്തശ്ശി..പത്തു ലക്ഷത്തോളംപേരെ യോഗ പഠിപ്പിച്ചിട്ടുണ്ട്

രാജ്യത്തെ ഏറ്റവും പ്രായമേറിയ യോഗാധ്യാപികയും പത്മശ്രീ ജേതാവുമായ വി നാനമ്മാൾ നിര്യാതയായി. 99 വയസ്സായിരുന്നു..കോയമ്പത്തൂരില്‍ ഇന്നലെയായിരുന്നു അന്ത്യം.വീട്ടില്‍വച്ചുണ്ടായ ഒരു വീഴ്ചയില്‍ യോഗ മുത്തശ്ശി കഴിഞ്ഞ 30 ദിവസമായി കിടപ്പിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.. കോയമ്പത്തൂരിനടുത്ത ഗണപതി ഗ്രാമത്തിലാണ് “യോഗ മുത്തശ്ശി’ കഴിഞ്ഞിരുന്നത്.
45 വർഷത്തിനിട പത്തു ലക്ഷത്തോളംപേരെ യോഗ പഠിപ്പിച്ചിട്ടുണ്ട്. നിത്യവും 100 പേരെ അഭ്യസിപ്പിക്കാറുണ്ട്. ഇന്ത്യയിലെ അറുനൂറിലധികം വരുന്ന യോഗാചാര്യന്മാരുടെ അധ്യാപികയായിരുന്നു ഈ മുത്തശ്ശി. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന യോഗാധ്യാപിക എന്ന ക്രെഡിറ്റും നാണമ്മാൾക്കുണ്ട് . ഗിന്നസ് വേൾഡ് റെക്കോർഡിലടക്കം ഈ പെരുമ എത്തിയെങ്കിലും ഇംഗ്ലീഷ് ഭാഷ അറിയാത്തതിനാൽ ലോകമെമ്പാടുമുള്ള യോഗ ഫെഡറേഷനുകളുടെ ക്ഷണം നിരസിക്കുകയായിരുന്നു നാണമ്മാൾ. എങ്കിലും നിരവധി അംഗീകാരങ്ങളും ആദരവുകളും നാണമ്മാളെ തേടി കോയമ്പത്തൂരിലെ വീട്ടുപടിക്കലെത്തിയിട്ടുണ്ട്
മണിക്കൂറുകളോളം ശീർഷാസനത്തിൽ നിൽക്കാറുള്ള അവർക്ക് യോഗരത്‌ന സമ്മാനവും നാരീശക്തി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2018ലാണ് പത്മശ്രീ ലഭിച്ചത്. തമിഴ്‌നാടിന്റെ പരമ്പരാഗതകലയായ സിലമ്പാട്ടവും പഠിച്ചിട്ടുണ്ട്.
ദിവസവും രാവിലെ 4.30 ന് ഉണരും. വെറും വയറ്റിൽ അര ലിറ്റർ വെള്ളം കുടിക്കും. പല്ലുതേക്കാൻ ഉപയോഗിക്കുന്നത് ആര്യവേപ്പിന്റെ തണ്ടാണ്. ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ പോലും നാണമ്മാൾ രണ്ട് മൂന്ന് ആര്യവേപ്പ് തണ്ടുകളും ബാഗിൽ കരുതുമായിരുന്നു . പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ യോഗ പഠിപ്പിക്കാനായി ക്ലാസിലേക്ക് പോകും.
പ്രഭാതഭക്ഷണമായി റാഗി, കാമ്പ്, തിന, മുതിര എന്നിവ ചേർത്ത കഞ്ഞിയാണ് കഴിക്കുക. ചീരക്കറിയുമായി ഉച്ചയൂണ്. കഴിക്കുന്ന എല്ലാ പച്ചക്കറികളും സ്വന്തം ഫാമിൽ വിളയിച്ചെടുത്തത്. ഏഴിനും ഏഴരയ്ക്കുമിടയിൽ വൈകിട്ട് അത്താഴം കഴിച്ചിരിക്കും. പാലോ പഴങ്ങളോ ആണ് അത്താഴം. പാലിൽ അൽപ്പം മഞ്ഞൾ പൊടിയോ കുരുമുളക് പൊടിയോ ചേർത്ത് കഴിക്കും..ഇതായിരുന്നു അവസാനം വരെയുള്ള പതിവ് ചിട്ട
സ്വന്തം ശരീരത്തെക്കുറിച്ച് അസാമാന്യധാരണയുണ്ടായിരുന്നയാളായിരുന്നു തന്റെ അമ്മയെന്ന് നാനമ്മാളിന്റെ മകന്‍ ബാലകൃഷ്ണന്‍ പറയുന്നു . ഭര്‍ത്താവിന്റെ മരണത്തിന്റെ വാര്‍ഷികച്ചടങ്ങുകള്‍ക്ക് ശേഷം 40 ദിവസത്തിനകം സ്വന്തം മരണം ഉണ്ടാകുമെന്ന് നാനമ്മാള്‍ പ്രവചിച്ചിരുന്നതായും ബാലകൃഷ്ണന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha