83,000 രൂപയുടെ ഹോണ്ട ആക്ടീവ വാങ്ങാൻ എത്തിയത് വലിയ ചാക്കുകെട്ടുകളിലാക്കിയ നാണയ തുട്ടുകളുമായി; മൂന്ന് ജീവനക്കാർ ചേർന്ന് നാണയത്തുട്ടുകൾ എണ്ണിത്തീർത്തത് നാലുമണിക്കൂർ കൊണ്ട്

ഹോണ്ട ആക്ടീവ വാങ്ങാൻ മധ്യപ്രദേശ് സ്വദേശി എത്തിയത് 83,000രൂപയുടെ നാണയങ്ങളുമായി. നാണയങ്ങള്‍ നിറച്ച വലിയ ചാക്കുകെട്ടുകളുമായി ധന്‍തേരസ് ദിനത്തിലാണ് സത്‌നയിലെ രാകേഷ് ഗുപ്ത എന്നയാള്‍ കൃഷ്ണ ഹോണ്ട ഷോറൂമിലെത്തിയത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും കോയിനുകളായിരുന്നു ഉണ്ടായിരുന്നത്.
അക്ടീവ വാങ്ങാനെത്തിയ വ്യക്തിയെ ദീപാവലി ആഘോഷവേളയിലായതിനാല്‍ നിരാശപ്പെടുത്തേണ്ടെന്ന് ഷോറുമിലുള്ളവര്‍ തീരുമാനമെടുത്തത് മാനേജരായ അനുപം മിശ്ര ഷോറും ഉടമയെ വിളിച്ച് കാര്യം പറയുകയായിരുന്നു. അദ്ദേഹം അനുവാദം നൽകിയതോടെ രാകേഷിന് ആക്ടീവ വില്‍ക്കാന്‍ തന്നെ ജീവനക്കാര്‍ തീരുമാനിച്ചു. ഷോറൂമിലെ മൂന്ന് ജീവനക്കാര്‍ നാല് മണിക്കൂറുകൊണ്ടാണ് നാണയങ്ങള്‍ എണ്ണിത്തീര്‍ത്തത്.ഇതോടെ 83,000 രൂപ വിലവരുന്ന പുതിയ ബിഎസ്6 നിലവാരത്തിലുള്ള ആക്ടീവയാണ് രാകേഷ് സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha