കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയോടുള്ള അമര്‍ഷം തീർക്കാനുള്ള പാകിസ്താന്റെ മുന്നിലുള്ള ഏക മാർഗ്ഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിമുടക്കുക എന്നതാണ്...അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയോടുള്ള അമര്‍ഷം തീർക്കാനുള്ള പാകിസ്താന്റെ മുന്നിലുള്ള ഏക മാർഗ്ഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിമുടക്കുക എന്നതാണ് . അതവർ കൃത്യമായി ചെയ്യുന്നുമുണ്ട്. മോദിയുടെ മാത്രമല്ല ഇന്ത്യയിൽ നിന്നുള്ള വി ഐ പി കൾക്കൊന്നും പാകിസ്ഥാൻ വ്യോമ പാത ഇപ്പോൾ തുറന്നുകൊടുക്കാറില്ല
ഇപ്പോൾ സൗദിയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി സൗദിയിലേക്കുള്ള യാത്രക്കും വ്യോമപാത വിട്ടുകൊടുക്കാൻ പാകിസ്ഥാൻ തയ്യാറായില്ല.
മോദിക്ക് വ്യോമ പാത നല്‍കില്ലെന്ന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ പാകിസ്താന്‍ ഭരണകൂടം അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 28-29 തിയ്യതികളിലായി റിയാദില്‍ നടക്കുന്ന ബിസിനസ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോഡി പോകുന്നത് . ലോകത്തെ പ്രമുഖരായ വ്യവസായികളും രാഷ്ട്രത്തലവന്‍മാരും ഒത്തുചേരുന്ന റിയാദിലെ സമ്മേളനം ഇന്ത്യയ്ക്ക് അസുലഭമായ അവസരമാണ്. പരമാവധി നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ യാത്ര.
രണ്ട് മാസത്തിനിടെ മൂന്ന് തവണ ഇന്ത്യയിലെ വി.വി.ഐ.പികൾക്ക് വ്യോമപാത തുറന്നു നൽകാത്ത പാകിസ്ഥാൻ നടപടിക്കെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യ.
അന്താരാഷ്ട്ര വ്യോമായന സംഘടനയുടെ നിർദ്ദേശപ്രകാരം യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളിൽ ഒരു രാജ്യവും വ്യോമയാന പാതയ്ക്ക് അനുമതി നിഷേധിക്കരുതെന്നാണ് നിയമം . എന്നാൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പതിവായി മാർഗതടസം സൃഷ്ടിക്കുവാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.
സെപ്തംബറിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനത്തിനും യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനുള്ള മോദിയുടെ അമേരിക്കൻ യാത്രയ്ക്കും പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത നിഷേധിച്ചിരുന്നു. കാശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചത് മുതൽക്കാണ് പ്രതിഷേധമെന്ന വണ്ണം വ്യോമപാതകളിൽ ചിലത് ഇന്ത്യയ്ക്ക് നിഷേധിക്കുവാൻ പാകിസ്ഥാൻ തീരുമാനിക്കുന്നത്.
ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയതിനെത്തുടർന്നാണ് ഫെബ്രുവരിയിൽ പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത മുഴുവനായും അടച്ചത്. മാർച്ച് 27ന് ഭാഗികമായി തുറന്നെങ്കിലും ഇന്ത്യയ്ക്ക് പാത ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല. തുടർന്ന് ജൂലായ് 16നാണ് ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് അനുമതിനൽകിയത്.
https://www.facebook.com/Malayalivartha