ദിവ്യ സ്പന്ദന രാഷ്ട്രീയത്തിൽ നിന്നും പടിയിറങ്ങിയോ ? താരം വീണ്ടും വെള്ളിത്തിരയിലേക്ക് !

ദിവ്യ സ്പന്ദന വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്നുവെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും താരം കുറച്ചു നാളുകളായി പിന്നോട്ട് പോവുകയായിരുന്നു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ എന്ന വിശേഷണം ട്വിറ്ററില്‍ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു. ദിവ്യ സ്പന്ദന അഭിനയിച്ച ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ ടീസര്‍ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതൊക്കെയും തന്നെയും താരത്തിന്റെ സജീവരാഷ്ട്രീയത്തിൽ നിന്നുമുള്ള ചുവടുമാറ്റം ആയി പലരും കണക്കാക്കുന്നു.
സിനിമയില്‍ സജീവമായിരിക്കവേയാണ് 2012ല്‍ ദിവ്യ യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്. 2013ല്‍ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി. 2014ല്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ സജീവമായത്. എന്നാൽ പിന്നീട് രാജിവെയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ദിവ്യ നടത്തിയ പ്രതികരണങ്ങള്‍ വലിയ ജനശ്രദ്ധ നേടി. 2003ല്‍ സിനിമാ ലോകത്ത് സജീവമായ ദിവ്യ 39 സിനിമകളിലാണ് അഭിനയിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലാണ് അഭിനയിച്ചത്. 2016ലായിരുന്നു ദിവ്യയുടെ അവസാന സിനിമ റിലീസ് ചെയ്തത്.
https://www.facebook.com/Malayalivartha