സാമ്പത്തിക വളര്‍ച്ച മുന്‍ കാലങ്ങളെ അപേക്ഷിച്ച് താഴേക്ക് പതിക്കുന്നു; രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച വീണ്ടും താഴേക്ക്
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലും താഴേക്ക് പോയി. സാമ്പത്തിക വളര്‍ച്ച മുന്‍ കാലങ്ങളെ അപേക്ഷിച്ച് താഴേക്ക് പതിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. എസ്ബിഐ, നൊമുറ ഹോള്‍ഡിങ്സ്, ക്യാപിറ്റല്‍ എകണോമിക്സ് ലിമിറ്റഡ് എന്നിവയുടെ വളര്‍ച്ചാ നിരക്ക് സെപ്തംബറിലെ സാമ്പത്തിക പാദത്തില്‍ നിന്നും 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലാണ് വളര്‍ച്ച. ലൈവ് മിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 29ന് വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കും. അഞ്ച് ശതമാനമായിരുന്നു ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ പാദത്തിലെ സാമ്ബത്തിക വളര്‍ച്ച.
https://www.facebook.com/Malayalivartha