ഹാക്കേഴ്സ് നോട്ടമിടുന്നത് ഈ സ്മാർട്ഫോൺ; നിങ്ങളുടെ ആപ്പ്ളിക്കേഷനുകൾ സുരക്ഷിതമോ; ഞെട്ടിക്കുന്ന പഠനങ്ങൾ പുറത്ത്

ഇന്ന് ലോകത്ത് സ്മാർട്ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ ചെറുതായിരിക്കും. ഓൺലൈൻ ഷോപ്പിംഗ്, നെറ്റ് ബാങ്കിങ്, ഭക്ഷണവും മറ്റും ഓർഡർ ചെയ്യുക തുടങ്ങി , സ്വന്തം വിശേഷങ്ങൾ പങ്കുവെക്കുന്നതിനുമെല്ലാം സ്മാർട്ഫോണിനെ ആശ്രയിക്കുന്നവരാണ് ഇന്ന് നമ്മുടെ ഇടയിൽ ഉള്ളത്. ഊണിലും ഉറക്കത്തിലും പോലും ഫോണിൽ ചിലവഴിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ നമ്മുടെ സ്മാർട്ഫോൺ സുരക്ഷിതമാണോ എന്നുകൂടി എന്ന് നാം ഇടക്ക് ചിന്തിക്കേണ്ടതായുണ്ട്. നിരവധി വെബ് സൈറ്റുകളുമായും അപ്പ്ലിക്കേഷനുകളുമായും നമ്മുടെ ഫോൺ നിരന്തരം സമ്പർക്കമ്മ പുലർത്താറുണ്ട്. എന്നാൽ ഇവയൊക്കെ എത്രത്തോളം സുരക്ഷിതമാണ് എന്ന് നമ്മൾ ഉറപ്പു വരുത്തേണ്ടത് വളരെ അനിവാര്യമാണ്. മൊബൈല്‍ ഹാക്കിങ് രംഗത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിവിധ ബ്രാൻഡുകളുടെ സ്മാർട്ഫോണുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ആപ്പിൾ ഐ ഫോൺ, സാംസങ്, റെഡ്മി,ഓൺ പ്ലസ്, മോട്ടറോള, നോക്കിയ, ഓപ്പോ തുടങ്ങിയവയാണ് ഇന്ന് വിപണി അടക്കി വാഴുന്നത്.ഇവയിലൊക്കെ ഹാക്കേഴ്സ് നോട്ടമിടാറുമുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹാക്കേഴ്‌സിന് ഏറ്റവും പ്രിയപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ ആപ്പിളിന്റെ ഐ ഫോൺ ആണ്. ഏറ്റവും സുരക്ഷയേറിയ ഫോണ്‍ എന്ന ഖ്യാതി നിലനിര്‍ത്താന്‍ ആപ്പിള്‍ പൊരുതുന്നതിനിടയിലാണ് ഈ വാർത്ത പ്രചരിക്കുന്നത്. ആപ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവു ഹാക്കിങ് ശ്രമങ്ങളാണ് മറ്റ് ആന്‍ഡ്രോയിഡ് ഫോണുകൾക്ക് നേരെ വരുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ആപ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവു ശ്രമങ്ങളാണ് ആന്‍ഡ്രോയിഡിനു നേരെ വരുന്നതെന്നാണ് പുതിയ പഠനങ്ങളിൽ തെളിഞ്ഞിരിക്കുന്നത്. മൂന്നാം കക്ഷി ബഗ്ഗുകള്‍ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിംഗ് വര്‍ദ്ധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ബ്രിട്ടനില്‍ നടന്ന ഒരു പഠനത്തിലാണ് ഇതു വെളിപ്പെട്ടത്. യുകെ ആസ്ഥാനമായുള്ള ഫോണ്‍ കേസ് കമ്പനിയായ കേസ് 24 ഡോട്ട് കോമിലെ സാങ്കേതിക വിദഗ്ധരാണ് ഹാക്കിനിങ്ങിന് ഇരയായവരെക്കുറിച്ച് നടത്തിയ പ്രതിമാസ തിരയല്‍ വിശകലനം ചെയ്ത് ഡാറ്റ ശേഖരണം നടത്തിയത്. വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ എങ്ങനെ ഹാക്ക് ചെയ്യാം എന്നറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ട ഐഫോണുകള്‍ക്കായുള്ള മൊത്തം തിരയല്‍ എണ്ണം ബ്രിട്ടനില്‍ 10,040 ആയിരുന്നു. 700 തിരയലുകളുമായി രണ്ടാം സ്ഥാനത്തെത്തിയ സാംസങിനേക്കാള്‍ വളരെ കൂടുതലാണ് ഇത്. എല്‍ജി, നോക്കിയ, സോണി എന്നിവയാണ് ഹാക്കര്‍മാര്‍ക്ക് താല്‍പ്പര്യമില്ലാത്ത സ്മാർട്ട് ഫോണുകള്‍. 50 തിരയലുകളുമായി സോണി ആണ് ഏറ്റവും താഴെ.
മറ്റൊരു പഠനത്തിൽ ഒരാളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഹാക്ക് ചെയ്യാമെന്ന് കണ്ടെത്താന്‍ 2,310 ബ്രിട്ടീഷ് ആളുകള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് സാങ്കേതിക വിദഗ്ധര്‍ മനസ്സിലാക്കിയിരുന്നു. സ്‌നാപ്ചാറ്റ് രണ്ടാമതും വാട്‌സ്ആപ്പ് മൂന്നാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്. ഫേസ്ബുക്ക് (1,120), ആമസോണ്‍ (1,070), നെറ്റ്ഫ്‌ലിക്‌സ് (750) എന്നിവയാണ് ഹാക്ക് ചെയ്യപ്പെടാൻ ഏറ്റവും കുറവ് സാധ്യതയുള്ള ആപ്പ്ലിക്കേഷനുകൾ. നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടിനേക്കാള്‍ 16 മടങ്ങ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഉപയോഗിക്കുകക മാത്രമല്ല ഇത്തരം അപകടങ്ങളിൽ നിന്നും നമ്മുടെ ഫോണിനെ സംരക്ഷിക്കുക എന്നതും നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്.
https://www.facebook.com/Malayalivartha