ഇനി ആരൊക്കെ അഴിക്കുള്ളിൽ, മോദിയ്‌ക്കെതിരെ പടവെട്ടിയാൽ മുട്ടൻ പണി... പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം.. രണ്ടുകൽപ്പിച്ച് പോലീസ്

ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരവേ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ പോലീസ് തീരുമാനം. കഴിഞ്ഞ ദിവസം മീററ്റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉത്തര്‍പ്രദേശില്‍ നടന്ന്‌കൊണ്ടിരിക്കുന്നത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ രാജ്യദ്രോഹ അജണ്ട ഉണ്ടെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ ആരോപണം. മീററ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ അരങ്ങേറി അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. അക്രമത്തിനിടെ ചിലര്‍ പാക്ക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാണ് യുപി പോലീസിന്റെ തീരുമാനം. രാജ്യദ്രോഹ കുറ്റം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. മീററ്റില്‍ മാത്രം കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ ഐപിസി 120 ചുമത്തി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫിന്‍റെ മഹാറാലി 13 ന് എറണാകുളത്തും, 18 കോഴിക്കോടും റാലി നടത്തും. ജനുവരി 3 ലെ യു.ഡി.എഫ് യോഗത്തിൽ തുടർനടപടികള്‍ സംബന്ധിച്ച് തീരുമാനിക്കും. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവിധ മുസ്ലീം സംഘടനകളുമായും മതപണ്ഡിതന്മാരുമായും കൂടിക്കാഴ്ച നടത്തി. നിയമത്തില്‍ മത ന്യൂനപക്ഷങ്ങൾക്ക് ആശങ്കയെന്ന് രമേശ് ചെന്നിത്തല. വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകളും അഭിപ്രായങ്ങളും ആരായുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചത്. യോഗത്തില്‍ പ്രതിനിധികള്‍ തങ്ങളുടെ ആശങ്ക പങ്കുവെച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ആശങ്ക വേണ്ടെന്നും വിഷയത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി ശക്തമായി നിലകൊള്ളുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്ര സർക്കാരിന് കഴിയില്ല. കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും യു.ഡി.എഫ് പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ഹീനമായ അജണ്ട നടപ്പിലാക്കാനുള്ള മാർഗമായാണ് ബില്ലിനെ കാണുന്നത്. ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രധാനപ്പെട്ട അവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായാണ് കേന്ദ്ര സർക്കാർ നീക്കത്തെ കാണുന്നത്. ഭരണഘടനയുടെ നിരാസമാണ് കേന്ദ്ര സർക്കാർ നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 13 ന് എറണാകുളം മറൈന്‍ ഡ്രൈവിലും 18 ന് കോഴിക്കോട് കടപ്പുറത്തും യു.ഡി.എഫ് മഹാ റാലി സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് ചെയർമാന്‍ കൂടിയായ രമേശ് ചെന്നിത്തല അറിയിച്ചു. കോഴിക്കോട് നടക്കുന്ന റാലിയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പങ്കെടുക്കും. ജനുവരി മൂന്നിന് എറണാകുളം ഡി.സി.സി ഓഫീസില്‍ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ തുടർനടപടികള്‍ സംബന്ധിച്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്താണ് ഈ പൗരത്വ ഭേദഗതി നിയമമെന്ന് നോക്കാം. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് പൗരത്വ (ഭേദഗതി) നിയമം 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു. അവർ ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു. അത്തരം യോഗ്യതകളിൽ നിന്ന് മുസ്ലീങ്ങളെ ഈ നിയമം ഒഴിവാക്കുന്നു.ബില്ലിന്റെ ഉടനടി ഗുണഭോക്താക്കൾ, ഐബി രേഖകൾ പ്രകാരം, വെറും 30,000 ആളുകളാണ്. ഇതാദ്യമായാണ് ഇന്ത്യയിൽ പൗരത്വത്തിന്റെ വ്യവസ്ഥകളിൽ മതപരിഗണന ഉൾപ്പെടുത്തപ്പെടുന്നത്.
പൗരത്വ (ഭേദഗതി) ബിൽ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബർ 4 ന് അംഗീകരിച്ചു. ഇത് 2019 ഡിസംബർ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. ഇതിന് 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമത്തിന്റെ പദവി ലഭിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇത് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ബിൽ പാസാക്കിയത് ഇന്ത്യയിൽ പ്രതിഷേധത്തിന് കാരണമായി.ബില്ലിനെ എതിർക്കുന്ന നിവേദനത്തിൽ ആയിരത്തിലധികം ഇന്ത്യൻ ശാസ്ത്രജ്ഞരും പണ്ഡിതന്മാരും ഒപ്പിട്ടു.അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കൻ കമ്മീഷനും ബില്ലിനെ വിമർശിച്ചു. ബില്ലിന്റെ ചില വിമർശകർ ഇത് മതപരമായ വിവേചനം നിയമവിധേയമാക്കുന്നുവെന്ന് വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha