പോലീസ് ഉദ്യോഗസ്ഥന്, വിഷപ്പാമ്പുകള്‍ നിറഞ്ഞ കിണറ്റില്‍ വീണ നായക്കുട്ടികളെ രക്ഷിച്ചു!
ഉത്തര്‍പ്രദേശിലെ അംറോഹയില്‍ വിഷപ്പാമ്പുകള്‍ നിറഞ്ഞ കിണറ്റില്‍ വീണ നായ്ക്കുട്ടികള്ക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്.
മൂന്ന് നായ്ക്കുട്ടികളാണ് കിണറ്റില്‍ വീണത്. സംഭവം ആളുകള്‍ കണ്ടിരുന്നുവെങ്കിലും പാമ്പുകള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കിണറ്റിലിറങ്ങുവാന്‍ ആരും തയാറായില്ല.
പോലീസ് ഉദ്യോഗസ്ഥന് ആ സമയത്ത് അവിടെ എത്തിച്ചേര്‍ന്നു. ആലോചിച്ച് സമയം കളയാതെ ഉടന്‍ തന്നെ കിണറ്റിലിറങ്ങി നായ്ക്കുട്ടികളെ രക്ഷിക്കുകയായിരുന്നു. നായക്കുട്ടിയെ രക്ഷിച്ച് കരയില്‍ നില്‍ക്കുന്നയാള്‍ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
സ്വന്തം ജീവന് പണയപ്പെടുത്തി മിണ്ടാപ്രാണികളെ രക്ഷിച്ച ഇദ്ദേഹത്തെ തേടി അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha