പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന് ബാഗില്‍ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന് ബാഗില്‍ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടൊപ്പം ദേശീയ ഗാനം ആലപിക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.കഴിഞ്ഞ ഒരു മാസത്തിലേറെയായി പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം നടക്കുകയാണ് ഷഹീന് ബാഗില്‍. നിയമം പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ നിലപാട്.
ഷഹീന് ബാഗ് പ്രതിഷേധത്തെ പിന്തുണച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം, പൗരത്വ നിയമത്തിനും പൗര രജിസ്റ്ററിനുമെതിരെ ഷഹീന് ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ സംഘാടകനായ ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹക്കേസെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha