ഭാര്യയെയും മൂന്ന് ബന്ധുക്കളെയും പോലീസുകാരൻ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടവരിൽ ഭാര്യയുടെ മാതാവും സഹോദരനും
ഭാര്യയെയും മുന്ന് ബന്ധുക്കളെയും പോലീസുകാരൻ വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബില്‍ ആണ് പോലീസുകാരന് ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ച് കൊന്നത് . പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായ കുല്‍വീന്ദ്രര്‍ സിങ്ങാണ് എകെ 47 തോക്കുപയോഗിച്ച് ഭാര്യയെയും ബന്ധുക്കളെയും വെടിവെച്ചത് . മോഗ ജില്ലയില്‍ സെയ്ദ് ജലാല്‍പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
കുല്‍വീന്ദറിന്റെ ഭാര്യ രജ്വീന്ദര് സിങ്, അവരുടെ മാതാവ് സുഖ്വീന്ദര് സിങ്, സഹോദരന് ജസ്കരണ്‍ സിങ്, ജസ്കരണിന്റെ ഭാര്യ ഇന്ദ്രജിത് സിങ് എന്നിവരാണ് വെടിയേറ്റ് മരിച്ചത് . ജസ്കരണ്‍ സിങിന്റെ മകള്‍ പരിക്കേറ്റ് ചികിത്സയിലാണ്.
കുല്‍വീന്ദ്രര്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും ധരംകോട്ട് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുംചെയ്തു . ധരംകോട്ട് പോലീസ് സ്റ്റേഷനില്‍ ടിയര്‍ ഗ്യാസ് സ്ക്വാഡില്‍ ജോലിചെയ്യുന്ന ഇയാളുടെ പേരില്‍ അനുവദിച്ചതാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ച എകെ 47 തോക്ക്.
ഭാര്യയുടെ ബന്ധുക്കളുമായി കുല്‍വീന്ദ്രര്‍ സിങ്ങിന് ഭൂമി സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായിരുന്നു. ഭാര്യയുമാത്ത് ശനിയാഴ്ചയാണ് ഇയാള്‍ ഭാര്യയുടെ വീട്ടില്‍ എത്തിയത്. മദ്യപിച്ചെത്തിയ ഇയാള്‍ അവരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha