നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്ത് മലേഷ്യന്‍ പൗരന്മാര് തമിഴ്നാട്ടില്‍ പിടിയില്‍... മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍വച്ചാണ് ഇവര്‍ പിടിയിലായത്
നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്ത് മലേഷ്യന്‍ പൗരന്മാര് തമിഴ്നാട്ടില്‍ പിടിയില്‍. തമിഴ്നാട്ടില്‍നിന്നും മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍വച്ചാണ് ഇവര്‍ പിടിയിലായത്. ചെന്നൈ വിമാനത്താവളത്തില്‍നിന്ന് ദുരിതാശ്വാസ സാധനങ്ങള്‍ കൊണ്ടു പോകുന്ന പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനാണ് ഇവര്‍ ശ്രമിച്ചത്. ഇവരെ പോലീസിനു കൈമാറി.
നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഇവര്‍ ട്രെയിന്‍ മാര്‍ഗമാണ് തമിഴ്നാട്ടില്‍ എത്തിയത്. ഞായറാഴ്ച ഡല്‍ഹിയില്‍നിന്നും ഇത്തരത്തില്‍ മലേഷ്യന്‍ പൗരന്മാര് പിടിയിലായിരുന്നു. എട്ട് പേരാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പിടിയിലായത്. ഇവരെ പിന്നീട് ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു.
"
https://www.facebook.com/Malayalivartha