ആ ഉയിര്‍പ്പ് ഉടന്‍... കൊറോണ വൈറസ് എന്ന മഹാമാരിയെ മറികടന്ന് ആരോഗ്യപൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ നമുക്ക് കരുത്തുണ്ടാവട്ടെ എന്ന്പ്രധാനമന്ത്രി , ഈസ്റ്റര്‍ കരുത്താണ്, പ്രതീക്ഷയാണ്, സഹനത്തിനും കാത്തിരിപ്പിനും അപ്പുറം വെളിച്ചമുണ്ടെന്ന് തിരിച്ചറിവ്, രാജ്യം ആഹ്വാനം ചെയ്ത പോലെ ഈ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ഉത്തമമായ ചിന്തകളും പാവപ്പെട്ടവരേയും ദരിദ്രരേയും ശാക്തീകരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഓര്‍മ്മിക്കണമെന്ന് രാഷ്ട്രപതി.... രാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകള്‍ കരുത്തായി മാറുന്നു

ആ ഉയിര്‍പ്പ് ഉടന്‍. കരുത്തായി രാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകള്‍ മാറുകയാണ്. ക്രിസ്തുദേവന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് ദുഖവെള്ളി. മൂന്നാം നാള്‍ പ്രതീക്ഷയുടെ ഉയര്‍ത്തെഴുന്നേല്‍പ്. കോവിഡ് എന്ന മഹാവ്യാധിയില്‍ നിന്ന് ഉയര്‍പ്പിനായി പ്രതീക്ഷയോടെ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ലോകത്തെ തന്നെ കോടികണക്കിന് ജനങ്ങള്‍. ഭാരതം അതിജീവിക്കുകയാണ് വലിയ വിപത്തിനെ. ഒറ്റക്കെട്ടായി.
ജനങ്ങളുടെ സഹകരണം, ആരോഗ്യമേഖലയുടെ അശ്രാന്ത പരിശ്രമം, ഭരണാധികാരികളുടെ ഇച്ഛാശക്തി. എല്ലാത്തിനുമൊപ്പം നമ്മുടെ ഓരോരുത്തരുടെയും പലതരത്തിലുള്ള സഹനം തോല്‍പിക്കും നമ്മള്‍ ഈ ദുരന്തത്തെ. ഏതായാലും കൊറോണ വൈറസ് എന്ന മഹാമാരിയെ മറികടന്ന് ആരോഗ്യപൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ നമുക്ക് കരുത്തുണ്ടാവട്ടെ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈസ്റ്റര്‍ ആശംസകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമാണ്.
ആരോഗ്യപൂര്‍ണമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ് അതാണ് നമുക്ക് വേണ്ടത്. കൊറോണ വൈറസ് എന്ന മഹാമാരിയെ വിജയകരമായി മറികടന്ന് ആരോഗ്യ പൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ നമ്മുടെ വലിയ ശ്രമങ്ങള്‍ ഇനിയും ഉണ്ടാകണം. കാരണം ലോക്ഡൗണ്‍ കാലം ഇനിയും നീളുകയാണെങ്കില്‍ നാം പൂര്‍ണമായും അതിനോട് സഹകരിച്ച് മുന്നോട്ട് പോകണം. ഈസ്റ്റര്‍ കരുത്താണ്, പ്രതീക്ഷയാണ്.
സഹനത്തിനും കാത്തിരിപ്പിനും അപ്പുറം വെളിച്ചമുണ്ടെന്ന് തിരിച്ചറിവ്. രാജ്യം ആഹ്വാനം ചെയ്ത പോലെ ഈ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ഉത്തമമായ ചിന്തകളും പാവപ്പെട്ടവരേയും ദരിദ്രരേയും ശാക്തീകരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഓര്‍മ്മിക്കണം. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ഈസ്റ്റര്‍ ആശംസകളും നമുക്ക് ശക്തി കൂട്ടുന്നു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പാത പിന്തുടരാനാണ് ഈസ്റ്റര്‍ പ്രചോദിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറയുമ്പോള്‍ ഇപ്പോള്‍ നാം അത് നേരിട്ട് ദര്‍ശിക്കുകയാണ്. േേആരാഗ്യമേഖലയുടെ പരിപാലനം, ത്യാഗം, സ്നേഹം ഇതിനൊന്നും പകരം വയ്ക്കാനാവില്ല. യേശു ക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാം മുഴുവന്‍ മനുഷ്യകുലത്തിന്റെയും പൊതു നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.
കൊറോണക്കെതിരെ പോരാടുന്ന പരീക്ഷണ ഘട്ടത്തില്‍ ഈ വിശുദ്ധ ആഘോഷം കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സാമൂഹിക അകല്‍ച്ചാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പിന്തുടര്‍ന്ന് കൊണ്ട് ആഘോഷിക്കാന്‍ പ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. അത് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ പാലിക്കണം. കാരണം കോവിഡില്‍ ജീവന്‍ പൊലിഞ്ഞ ആയിരങ്ങള്‍, രോഗം പിടിപ്പെട്ട ലക്ഷങ്ങള്‍, ആശങ്കയിലായ കോടിക്കണക്കിന് ജനങ്ങള്‍ അത് മനസില്‍ വേണം. കരുണയും സ്നേഹവും മുഖമുദ്രയാക്കി മുന്നോട്ട് പോകണം. നമ്മുടെ ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവനും നമ്മുടെ കയ്യിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ ഇതിനെക്കാള്‍ വലിയൊരു സന്ദേശം നല്‍കാനില്ല നമ്മുടെ നാടിനും ഭരണാധികാരികള്‍ക്കും
https://www.facebook.com/Malayalivartha


























