പി.എം കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് 2,000 രൂപ; 13,855 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി അധികൃതര്‍

കൊവിഡ് ലോക് ടൗൺ മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് അന്നന്നത്തെ അന്നത്തിനു വക കണ്ടുപിടിച്ച് ജീവിച്ചിരുന്നവരാണ്. കൊവിഡ് 19 വരുത്തി വച്ച ആഘാതത്തില്‍ നിന്ന് കര്‍ഷകരെ കരകയറ്റാനായി പി.എം കിസാന്‍ പദ്ധതിയുടെ ഭാഗമായി ഏഴ് കോടി കര്‍ഷകര്‍ക്ക് 2,000 രൂപ വീതം നല്‍കി കേന്ദ്ര സര്‍ക്കാര്‍.
13,855 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, ലോക്ക് ഡൗണ്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍, ദരിദ്രരായ മുതിര്‍ന്ന പൗരന്മാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും സാമ്ബത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി കിസാന് കീഴിലുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വരുമാനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മൂന്ന് തവണകളായി രണ്ടായിരം രൂപ വീതമാണ് നല്‍കുന്നത്. 2019 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ആരംഭിച്ചത്. ജൂണില്‍ നല്‍കേണ്ട പണം കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























