ജമ്മു കശ്മിരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക്‌സൈന്യം ഷെല്‍ ആക്രമണം നടത്തി; ഇതിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു, ശനിയാഴ്ച രാത്രിയാണ് ഷെല്‍ ആക്രമണമുണ്ടായത്

ലാഞ്ചൗട്ട് പ്രദേശവാസിയായ സലീമ ബി എന്ന 45കാരിക്കാണ് പരിക്കേറ്റത്. ഇവരുടെ വീടിനുസമീപത്ത് ഷെല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും ചേര്‍ന്ന് ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. രണ്ട് പശുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ബeലാകോട്ട് മേഖലയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും ഷെല്ലിങും വെടിവെപ്പും ആരംഭിച്ചിരുന്നു. മേഖലയിലെ നിരവധി വീടുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
രാത്രി 9 മണിയോടെ കരോള്‍ മാട്രൈ, ഫക്വീറ, ചന്ദ്വ എന്നീ മേഖലകളിലാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പുലര്‍ച്ചെയോടെയാണ് ആക്രമണം അവസാനിച്ചത്.കഴിഞ്ഞ ജനുവരി 10 തിയതി ഇതേ പൂഞ്ചില്‍ നിയന്ത്രണരേഖ മറികടന്ന ഗ്രാമീണർക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൊഹമ്മദ് അസ്ലം, അല്‍ത്താഫ് ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
പൂഞ്ചില്‍ നിയന്ത്രണരേഖ മറികടന്ന അഞ്ച് പേര്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. കന്നുകാലികളെ മേയ്ക്കാനെത്തിയ ഇവര്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്ന് കരുതുന്നുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.രാവിലെ 11 മണിയോടെ പൂഞ്ചിലെ ഗുല്‍പുര്‍ മേഖലയില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
നിയന്ത്രണരേഖയ്ക്ക് സമീപത്തുണ്ടായ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതിനു മുമ്പ് ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.പൂഞ്ച് ജില്ലയിലെ ഗുല്‍പുര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായതെന്ന് ആര്‍മി വക്താക്കള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























