ഡ്രോണുകള്‍ വഴി പാന്‍ മസാല'ഹോം ഡെലിവറി; ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പണിപാളി

ലോക്ക് ഡൗണ്‍ കാലത്ത് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി കേരളത്തിലടക്കം ഡ്രോണുകളുടെ സഹായം പോലീസ് ഉപയോഗിച്ച് വരുകയാണ്. കേരളത്തിൽ ലോക്ക് ഡൗണില്‍ മതിമറന്ന് ചിരിക്കാന്‍ ഏറെയുള്ളതാണ് ഡ്രോണ്‍ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ ഏറെയും. കൂട്ടം കൂടുന്നവരെയെല്ലാം ഓടിയ്ക്കാന്‍ ഡ്രോണ്‍ മാത്രം മതി. ലോക്ക്ഡൗണ്‍ കാലത്തെ ഡ്രോണ്‍ നിരീക്ഷണത്തിനിടെ പകര്‍ത്തിയ രസകരമായ ദൃശ്യങ്ങളടങ്ങിയ വീഡിയോകൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. തലയ്ക്ക് മീതെ ഡ്രോണ്‍ കണ്ടതോടെ ഓടിരക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങളാണ് മിക്കതും.
എന്നാല്‍ ഗുജറാത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് പാന്‍മസാല കടത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സകൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. ലോക്ക്ഡൗണ്‍ കാരണം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഗുജറാത്ത് മോര്‍ബിയിലെ വില്‍പ്പനക്കാര്‍ കച്ചവടത്തിന് അത്യാധുനിക രീതി തിരഞ്ഞെടുത്തത്. ഡ്രോണുകള്‍ ഉപയോഗിച്ച് ആവശ്യക്കാരന്റെ വീടുകളില്‍ ഹോം ഡെലിവറിയായിട്ടായിരുന്നു പാന്‍ മസാല എത്തിച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























