27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്-19 ; ചെന്നൈയില്‍ ചാനല്‍ പൂട്ടി

ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. റോയപുരത്തെ സ്വകാര്യ വാര്‍ത്താ ചാനലിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്.. ജീവനക്കാര്‍ക്ക് കൂട്ടമായി രോഗം ബാധിച്ചതോടെ ചാനല്‍ പൂട്ടി.
കോവിഡ് ആദ്യം സ്ഥിരീകരിച്ച 24വയസുകാരനായ മാധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് മറ്റു സഹപ്രവര്‍ത്തകര്‍ക്കും രോഗം പകര്‍ന്നത്. ഇവരുടെ 94 സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ 27 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ചില പരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ടെന്ന് ചെന്നൈ കോര്പറേഷന് അധികൃതര്‍ അറിയിച്ചു. റോയപുരത്ത് മാത്രം ഇതുവരെ 92 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കൊറോണ വ്യാപനം ഗുരുതരമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ആശങ്കയിയാണ്. ഒരാഴ്ച്ചയായി പുതുതായി രോഗം കണ്ടെത്തുന്നവരുടെ എണ്ണം ശരാശരി അന്‍പത് ആയിരുന്നു. എന്നാല്‍ ഇന്നലെ 105 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1477 ആയി ഉയര്‍ന്നിരിക്കുകയാണ്. 411 പേര്‍ അസുഖം മാറി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരേയും 15 ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരേയും കൊറോണ വൈറസ് ബാധിതരുടെ എണ്ണം 18000 കടന്നു. 18,601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേത്ര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് 14700 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 47 പേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 590 ആയി. അതേസമയം രാജ്യത്ത് 3252 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























