13 ഭീകരരെയും ഭീകര ക്യാമ്പുകളെയും ചുട്ടെരിച്ച് ഇന്ത്യന്‍ സൈന്യം; പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിനിടയുലും ഭീകരരെ തീര്‍ത്ത സൈന്യത്തിന്റെ പ്രകടനം ഏറ്റവും മികച്ചത്

അതിര്‍ത്തിയില്‍ രണ്ട് നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കി ഇന്ത്യന്‍ ചുണക്കുട്ടികള്‍. പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ സൈന്യം അതിര്‍ത്തിയിലെ ഭീകരത്താവളം തകര്‍ത്ത് 13 ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയ്ക്കടുത്തുള്ള പൂഞ്ച് ജില്ലയിലെ മെന്‍ധാര്‍ സെക്ടറിലാണ് ഇന്ത്യന്‍ സൈന്യം ഭീകരന്മാരെ നേരിട്ടത്. ഭീകരന്മാര്‍ക്ക് പിന്തുണ നല്‍കുന്ന പാക് സൈനികര്‍ പലതവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് പ്രത്യാക്രമണം നടത്തേണ്ടിവന്നതെന്ന് ഇന്ത്യന്‍ സൈന്യം വക്തമാക്കി. 10നും 15നും ഇടയിലുള്ള എണ്ണത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ നിന്നതാണ് ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയത്.
ഭീകരന്മാരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകത്തിന് പാക് സൈന്യം നിയന്ത്രണ രേഖയ്ക്കടുത്ത് വെടിയുതിര്‍ത്ത് പ്രകോപനം സൃഷ്ടിക്കുന്ന രീതി മുന്നേയുള്ളതാണ്. ഇതിനിടെ ഭീകരന്മാര്‍ ഏതു മാര്‍ഗ്ഗത്തിലൂടെയാണ് കടന്നുകയറുന്നത് എന്നത് കണ്ടുപിടി ക്കാനാകുമ്പോഴാണ് തിരിച്ചടിക്കേണ്ടിവരുന്നത്. ഭീകരന്മാര്‍ ഒരുങ്ങിയിരിക്കുന്ന പ്രത്യേക കേന്ദ്രം കണ്ടു പിടിച്ച് അതിന് നേരെ ശക്തമായ ആക്രമണം നടത്തിയ പ്പോഴാണ് 13 പേരെ വധിക്കാനായതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്നു രാവിലെ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രജൗറി മേഖലയില്‍ 3 ഭീകരന്മാരെ സൈന്യം വകവരുത്തിയിരുന്നു.
ജമ്മു കശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി സംശയാസ്പദമായ നീക്കം നടക്കുന്നതായി വിവരം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചു. ജമ്മു കശ്മീരിലെ കത്വ- സാംപ പ്രദേശത്താണ് തെരച്ചില്‍ നടത്തുന്നത്.
ഹിരനഗര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി ചിലര്‍ എത്തിയതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ ആരംഭിച്ചത്. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. നിലവില്‍ സാംപ മേഖലയിലെ ബസന്തര്‍ നദിയുടെ തീരങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത് എന്നാണ് വിവരം. അതിര്‍ത്തി സംരക്ഷണ സേനയും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെക്‌പോസ്റ്റുകളിലും, ജമ്മു പഠാന്‍കോട്ട് ദേശീയ പാതയിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംശയാസ്പദമായ നീക്കം നടക്കുന്നതായി വിവരം ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ സാംപ, ഹിരനഗര്‍, കത്വ, നഗോര്‍ത്ത തുടങ്ങിയ പ്രദേശങ്ങളില്‍ ഭീകര്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെയും പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha
























