മഹാരാഷ്ട്രയിലെ തീരദേശങ്ങളെ വിഴുങ്ങാന്‍ 'നിസര്‍ഗ' ചുഴലിക്കാറ്റ്; ദുരന്ത നിവാരണ സേനയെ അയച്ച് കേന്ദ്രം; കൊവിഡിനിടയയില്‍ വീണ്ടും ഭീതി

ഉംപുണിന് ശേഷം വീണ്ടും ഭീതിവിതച്ച് 'നിസര്‍ഗ' ചുഴലിക്കാറ്റ്. ചുഴലി ഏറ്റവുമധികം ബാധിക്കുക മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളെ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗുജറാത്ത് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുക മഹാരാഷ്ട്രയില്‍ ആയിരിക്കും. സുകര്ഷാ മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി ദുരന്തനിവാരണ സേനയെ രംഗത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. കൊവിഡ് നാശത്തിനിടയിലാണ് വീണ്ടും നിസര്‍ഗ എത്തുന്നതെന്നതും ഭീതി വര്‍ദ്ധിപ്പിക്കുന്നു.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി ജൂണ്‍ മൂന്നോടെ മഹാരാഷ്ട്ര- ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളായ സിന്ധുദുര്‍ഗ്, രത്‌നഗിരി, താനെ, റായ്ഗഢ്, മുംബൈ, പാല്‍ഗഢ് എന്നിവയെ ആകും ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക എന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപാത്ര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ടെലിഫോണ്‍ - വൈദ്യുതി പോസ്റ്റുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്യാം.
മുംബൈയില്‍നിന്ന് 690 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ന്യൂനമര്‍ദ്ദം. മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളില്‍ ജൂണ്‍ രണ്ടോടെ മഴ ശക്തമാകും. 20 സെന്റീമിറ്ററില്‍ അധികം മഴയാണ് ജൂണ്‍ മൂന്നിന് പ്രതീക്ഷിക്കുന്നത്. ജൂണ്‍ മൂന്നിന് വൈകീട്ടോ രാത്രിയോ ആവും ചുഴലിക്കാറ്റ് തീരം തൊടുക. ഈ സമയം 90 മുതല്‍ 105 കിലോമീറ്റര്‍ വരെ വേഗത്തിലാവും കാറ്റിന്റെ വേഗം. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യഥാസമയം വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍ കാറ്റ് വീശാം. രണ്ടുമുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യത. മല്‍സ്യബന്ധനത്തിന് പോയവര്‍ ഉടന്‍ കരയ്ക്കടുക്കണമെന്ന് മുന്നറിയിപ്പ്. അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കാലവര്‍ഷം കേരളത്തിലെത്തി. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. തീരദേശ ജില്ലകളില്‍ വരുന്ന മൂന്ന് ദിവസം ശക്തമായ മഴകിട്ടും.
https://www.facebook.com/Malayalivartha
























