കോവിഡ് ബാധിച്ചതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നഴ്സ് മരിച്ചു

കോവിഡ് ബാധിച്ചതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കൊല്ലം പുനലൂര്‍ നെല്ലിപ്പള്ളി തുമ്പോട് ക്രിസ്റ്റി വില്ലയില്‍ സ്‌കറിയ മാത്യുവിന്റെ മകള്‍ ബിസ്മി സ്‌കറിയയാണ് (22) ഇന്നലെ രാത്രി പത്തോടെയാണ് മരിച്ചത്. ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയിലെ ഗുരുഗ്രാം മെദാന്ത മെഡ് സിറ്റിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.വ്യാഴാഴ്ച രാവിലെ കോവിഡ് സ്ഥിരീകരിച്ച ബിസ്മിയെ ഉച്ചയോടെ സുഹൃത്തുക്കളാണ് മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ മെദാന്തയില്‍ എത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിരുന്നില്ല. നഴ്സിങ് പഠനം പൂര്‍ത്തിയാക്കി മൂന്നുമാസം മുമ്പാണ് ബിസ്മി മെദാന്തയില്‍ ജോലിയില്‍ പ്രവേശിച്ചത്. കോവിഡ് വാര്‍ഡില്‍ രോഗികളെ ചികിത്സിച്ചതിനെത്തുടര്‍ന്ന് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നതെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha
























