വിമാനയാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് മാറ്റാനും റീഫണ്ടിനും എയര്‍ ഇന്ത്യ അവസരം നല്‍കുന്നു

മേയ് 25-നു ശേഷമുള്ള യാത്രയ്ക്കായി ബുക്ക് ചെയ്ത ശേഷം ലോക്ഡൗണ്‍ മൂലം വിമാനം റദ്ദു ചെയ്തിട്ടുണ്ടെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും യാത്ര മുടങ്ങിയവര്‍ക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാമെന്നും എയര്‍ ഇന്ത്യ. മാര്‍ച്ച് 23 മുതല്‍ മേയ് 31 വരെ യാത്ര മുടങ്ങിയവര്‍ക്കാണു വീണ്ടും ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുന്നത്.
ടിക്കറ്റ് തീയതി മാറ്റാന്‍ ഈടാക്കുന്ന നിശ്ചിത തുക എയര്‍ ഇന്ത്യ ഒഴിവാക്കും. മുന്‍പു ബുക്ക് ചെയ്ത അതേ പാതയിലാണു യാത്രയെങ്കില്‍ മാറ്റിയെടുക്കുന്ന ടിക്കറ്റിലെ നിരക്കു വ്യത്യാസം യാത്രക്കാര്‍ നല്‍കേണ്ടതില്ല.
എന്നാല്‍, മറ്റൊരു പാതയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മാറിയെടുക്കുന്ന ടിക്കറ്റിലെ നിരക്ക് കൂടുതലാണെങ്കില്‍ വ്യത്യാസമുള്ള തുക നല്‍കണം.
https://www.facebook.com/Malayalivartha
























