സംവരണം മൗലികാവകാശമല്ല; ഒബിസി ക്വാട്ടയില്‍ ഇടപെടില്ല; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

സംവരണം മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി രംഗത്ത് . തമിഴ്നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം വാനിരിക്കുന്നതു . തമിഴ്നാട് സര്‍ക്കാരും എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുമാണു ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു
തമിഴ്നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ ഒബിസി വിദ്യാര്‍ഥികള്‍ക്കായി സീറ്റുകള്‍ നീക്കിവയ്ക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ഹര്‍ജികളില്‍ ആരോപിക്കുകയും ചെയ്തിരുന്നു.സംവരണം മൗലികാവകാശമായി കരുതാനാവില്ലെന്നും അതുകൊണ്ട് ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റീസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























