ഇന്ത്യയിൽ 'സമൂഹ വ്യാപനം' ഉണ്ടായിട്ടില്ലെന്ന് ഐസിഎംആർ..

കോവിഡ് 19 ഇന്ത്യയില്‍ സമൂഹവ്യാപനത്തിന്റെ അവസ്ഥയിലേക്ക് ഇതുവരെയും എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്... മുംബൈയിലേയും ഡല്‍ഹിയിലേയും കേസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഇത്തരത്തില്‍സംശയം ഉയര്‍ന്നിരുന്നു. എന്നാൽ അത്തരം സാഹചര്യം ഇപ്പോൾ ഇല്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കിയത്.
രാജ്യത്തെ രോഗബാധ ഏതാണ്ട് മൂന്ന് ലക്ഷത്തോട് അടുക്കുന്നതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പു നൽകുന്നുണ്ട് . 83 ജില്ലകളില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയുടെ ഫലം വിശദീകരിക്കുകയായിരുന്നു ഐസിഎംആര്‍. 83 ജില്ലകളിലായി 24,600 ഓളം ആളുകളെ സെറോളജിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്തിയിരിക്കുന്നത്.
സമൂഹവ്യാപനം ഇല്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിരവധിയാണെന്നാണ് ഇവര്‍പറയുന്നത്. ഇനിയും രോഗം വലിയരീതിയില്‍ പടര്‍ന്നേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























